കള്ള്ഷാപ്പ് മാനേജരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കള്ള്ഷാപ്പ് മാനേജരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചു. രാമങ്കരി പുതുക്കരിമുറി വെട്ടത്ത്പറമ്പ് വീട്ടിൽ വിമൽ കുമാർ (37), രണ്ടാം പ്രതി മുട്ടാർ മിത്രക്കരിമുറി വാളൻപറമ്പ് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ശ്രീക്കുട്ടൻ( 27) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി എട്ട് വർഷവും ഒരു മാസവുമാണ് തടവുശിക്ഷ. ഇതിന് പുറമെ അറുപതിനായിരം രൂപ പിഴയും ഒടുക്കണം. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഖാ ലോറിയനാണ് ശിക്ഷ വിധിച്ചത്. മിത്രക്കരി ടിഎസ് 44 സൗത്ത് കള്ള് ഷാപ്പിലെ മാനേജരായ രാമങ്കരി കോമരത്ത്ശ്ശേരി വീട്ടിൽ കുഞ്ഞുമോനെ(62)യാണ് പ്രതികൾ ആക്രമിച്ചത്.

കള്ള് ഷാപ്പ് അടച്ച സമയത്ത് ഷാപ്പിലെത്തിയ വിമൽ കുമാറും ശ്രീക്കുട്ടനും കള്ള് ചോദിച്ചെങ്കിലും കുഞ്ഞുമോൻ ഷാപ്പടച്ചെന്ന് മറുപടി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ കള്ള് കുപ്പി അടിച്ച് പൊട്ടിച്ച് കുഞ്ഞുമോൻ്റെ വയറ്റിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞുമോൻ പിന്നീട് ആരോഗ്യനില വീണ്ടെടുത്തു. കേസിൽ പിടിയിലായ വിമൽകുമാർ മറ്റൊരു കേസിൽ റിമാൻ്റിൽ കഴിയുകയാണ്. ഇതിനിടെയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളെ ആലപ്പുഴ ജില്ലാ ജയിലിലേക്ക് അയച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് സർക്കാർ...

0
കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക്...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി...