ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടിയ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇരുപത്തിയൊന്നാം നിലയിലെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടിയ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഉത്തർപ്രദേശിലെ മഥുര സ്വദേശി ശിവ (29) ആണ് മരിച്ചത്. യുവാവ് ആത്മഹത്യ ചെയ്തെന്നാണ് സംശയമെന്ന് പോലീസ് പറയുന്നു. എങ്കിലും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരാണ് യുവാവിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡൽഹിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ 2015 ബാച്ച് എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു ശിവ. കൊറോണ കാലത്ത് മാനസിക പ്രയാസങ്ങൾ നേരിട്ടതിനെ തുടർന്ന് അധ്യയനം മുടങ്ങി.

ഇതേ തുടർന്ന് കടുത്ത വിഷാദത്തിന് യുവാവ് അടിമപ്പെട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്. ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റി പ്രദേശത്ത് സഹോദരിയുടെ ഫ്ലാറ്റിലെത്തിയതായിരുന്നു ശിവ. മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. ഈ ഫ്ലാറ്റിൽ മാതാപിതാക്കൾ വീടിനകത്ത് മറ്റൊരു മുറിയിൽ നിൽക്കെ യുവാവ് ബാൽക്കണിയിലേക്ക് നടന്നുപോവുകയും ഇവിടെ നിന്ന് താഴേക്ക് ചാടുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...