രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിവാഹം നടക്കുന്ന വീട്ടില്‍ വെച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര കല്‍പത്തൂര്‍ സ്വദേശി തട്ടാന്‍കണ്ടി കോളനിയില്‍ ദാമോദരനെയാണ് കോടതി ശിക്ഷിച്ചത്. ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയൊടുക്കാനുമാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്. പേരാമ്പ്ര അഞ്ചാംപീടികയിലെ കല്യാണ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു കേസ്. കുട്ടി ഈ വിവരം പിന്നീട് സ്‌കൂള്‍ അധ്യാപികയെ അറിയിക്കുകയും അധികൃതര്‍ പേരാമ്പ്ര പോലീസിന് വിവരം കൈമാറുകയും ചെയ്തു.

പോലീസ് കുട്ടിയുടെ വീട്ടില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്‌ഐ സജി അഗസ്റ്റില്‍, എഎസ്‌ഐ ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. കോടതിയില്‍ ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം ; 14 വൈദ്യുത പ്ലാന്റുകൾ തകർന്നതായി റിപ്പോർട്ടുകൾ

0
കഠ്മണ്ഡു : നേപ്പാളിനെ വിറപ്പിച്ച മിന്നൽപ്രളയം ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്കുള്ള വൈദ്യുതിവിതരണത്തെ...

മുട്ടിൽ മരംമുറി വഞ്ചനാകേസ് : അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി...

0
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും...

കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ സംഭവം ; എസ്എഫ്ഐ നേതാവിനെ സിപിഎം പുറത്താക്കി

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

മെസ്സി തട്ടിപ്പ് : ജിഎസ്ടി റിപ്പോർട്ടിൽ തുടർ നടപടി വൈകുന്നു

0
തിരുവനന്തപുരം: മെസ്സി വരും എന്ന പേരിൽ നടന്ന തട്ടിപ്പിലെ ജിഎസ്ടി റിപ്പോർട്ടിൽ...