വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി വൻ കവർച്ച ; നഷ്ടമായത് 27 പവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തിത്തുറന്ന് വൻ കവർച്ച. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്. സിസിടിവി തകർത്തും തോർത്ത് കൊണ്ട് മൂടിയുമാണ് കവർച്ച നടത്തിയത്. പാറശ്ശാല പോലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര നെടിയാംകോട് സ്വദേശി ഷാജു സാമുവലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷാജുവും കുടുംബവും മകളുടെ വീട്ടിലായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. റൂമിലെയും അലമാരിയിലെയും സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 27 പവനും 30,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടൻ പാറശ്ശാല പോലീസിനെ വിവരമറിയിച്ചു.

വീട്ടിൽ സിസിടിവി ഉണ്ടായിരുന്നത് തിരിച്ചറിഞ്ഞ മോഷ്ടാക്കൾ സി സി ടി വികളിൽ ചിലത് തകർക്കുകയും ചിലത് തോർത്ത് ഉപയോഗിച്ച് മുടിക്കെട്ടിയതിന് ശേഷമാണ് മോഷണം നടത്തിയത്. പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി ഉത്തരവിന് പുല്ലുവില – റാന്നിയിൽ സ്വകാര്യ ബസുകളുടെ സര്‍വീസ് തോന്നിയപടി : യാത്രക്കാരോട്...

0
​റാന്നി : കോഴഞ്ചേരി - ചെറുകോൽപ്പുഴ, തിരുവല്ല - തടിയൂര്‍ റൂട്ടുകളില്‍...

ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ

0
ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ...

കാന്തപുരത്തിൻ്റെ പരമാർശം : ആവർത്തിച്ച് ചോദിച്ചാലും പ്രതികരിക്കില്ല ; ക്ഷുഭിതനായി മന്ത്രി കെഎം ഷാജി

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ...

ഏഷ്യൻ ഗെയിംസ് ; ബിസിസിഐയുടെ ആശങ്കകൾ പരിഹരിച്ചതായി സംഘാടകർ

0
നഗോയ (ജപ്പാൻ) : ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ കായികതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും താമസസൗകര്യവുമായി...