11 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ മിമിക്രി പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ ശിക്ഷിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: 11 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ മിമിക്രി പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ച യുവാവിനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര ചെനോളി സ്വദേശി ഷൈജുവിനെയാണ് (44) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പഷ്യല്‍ കോടതി അഞ്ച് വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ജഡ്ജി കെ. നൗഷാദലിയുടേതാണ് വിധി. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മിമിക്രി അധ്യാപകനാണ് ഷൈജു. ഒരു റിയാലിറ്റി ഷോയില്‍ അവസരം ലഭിക്കുന്നതിന് വിദ്യാര്‍ത്ഥിനിയെ പരിശീലിപ്പിക്കാന്‍ രക്ഷിതാക്കള്‍ ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പരിശീലിപ്പിക്കാൻ എത്തിയ പ്രതി കുട്ടിയുടെ അമ്മയുടെ വീട്ടില്‍ വെച്ചും ഇതിന് തൊട്ടടുത്തായുള്ള ബന്ധു വീട്ടില്‍ വെച്ചും പീഡിപ്പിക്കിക്കുകയായിരുന്നു.

ഈ വീടുകളില്‍ കുട്ടിയെ പരിശീലിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. സ്‌കൂളിലെ ടീച്ചറോട് വിദ്യാര്‍ത്ഥിനി സംഭവങ്ങള്‍ വിശദീകരിച്ചപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും കൊയിലാണ്ടി എസ്‌ഐമാരായ എംഎല്‍ അനൂപ്, വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസന്വേഷിച്ച് പ്രതിയെ പിടികൂടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...