പട്ടികജാതിക്കാരുടെ ഭവന പദ്ധതിയിൽ ക്രമക്കേട് നടത്തി 11.90 ലക്ഷം രൂപ തട്ടിയ കേസിൽ ഉദ്യോഗസ്ഥനെതിരെ കോടതി വിധി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: ഇടുക്കിയിൽ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ പട്ടികജാതി വികസന ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ. മറയൂർ വില്ലേജിലെ കോച്ചാരത്തെ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കേസിലാണ് പട്ടികജാതി വികസന ഓഫീസറായിരുന്ന ക്രിസ്റ്റഫർ രാജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2001-2002 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്. മറയൂരിലെ കോച്ചാരം എന്ന സ്ഥലത്ത് പട്ടികജാതി വിഭാഗക്കാർക്കായുള്ള ഭവന നിർമ്മാണ പദ്ധതി പ്രകാരം അനുവദിച്ച തുകയിൽ 11,90,000 രൂപ വ്യാജ രേഖ ചമച്ച് ഇയാൾ തട്ടിയെടുത്തുവെന്നാണ് കേസ്.

ഇടുക്കി വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ ദേവികുളം പട്ടിക ജാതി വികസന ഓഫീസറായിരുന്നു ക്രിസ്റ്റഫർ രാജ്. വിചാരണയ്ക്കൊടുവിൽ ഇയാൾ കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തി. അഴിമതി നിരോധന നിയമപ്രകാരം മൂന്ന് വർഷം കഠിന തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ഇതിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നാല് വർഷം കഠിന തടവും 15 ലക്ഷം പിഴയും വേറെയുമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു. ഇടുക്കി വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി കെ.വി.ജോസഫ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഡി.വൈ.എസ്.പി അലക്സ്.എം.വർക്കിയാണ് പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത വി.എ കോടതിയിൽ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...