പ്രവാസി വ്യവസായി സി.സി.തമ്പിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രവാസി വ്യവസായി സി.സി.തമ്പിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. ജാമ്യം നല്‍കുന്നത്‌ തെളിവ്‌ നശിപ്പിക്കാൻ കാരണമാകുമെന്ന് എൻഫോഴ്സ്മെന്റ്  ഡയറക്ട്രേറ്റ് വാദിച്ചിരുന്നു. ഏജൻസി ആവശ്യപ്പെട്ടപ്പോഴൊക്കെ ഹാജരായെന്നും കേസില്‍ പെട്ട മറ്റ് രണ്ട്‌ പേര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം നൽകിയെന്നും അതിനാല്‍ തനിക്കും ജാമ്യം നൽകണമെന്നും തമ്പി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

സി സി തമ്പി 2005ല്‍ ഫരീദാബാദില്‍ ഭൂമി വാങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. റോബര്‍ട്ട് വദ്രയുടെ അനുയായിയിൽ നിന്നാണ് തമ്പി ഭൂമി വാങ്ങിയത്. വദ്രയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഭൂമിയുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ് തമ്പി വാങ്ങിയതെന്നും ഇഡി പറഞ്ഞു. വദ്രയുടെ അനുയായികൾ വഴി തമ്പി 50 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇഡി വിശദീകരിക്കുന്നത്. സി സി തമ്പിയിലൂടെ റോബർട്ട് വദ്രയ്കക്കുള്ള കുരുക്ക് മുറുക്കുകയാണ് എൻഫോഴ്സ്മെന്റ്.

വദ്രയുമായി ചേ‍ർന്നുള്ള ലണ്ടനിലെയും ഹരിയാനയിലെയും നിക്ഷേപങ്ങളിൽ തമ്പിയെ ഇ‍ഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് 2005ൽ ഫരീദാബാദിലെ അമീപ്പൂർ‍ ഗ്രാമത്തിൽ റോബര്‍ട്ട് വദ്രയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഭൂമിയുമായി ചേർന്നു കിടക്കുന്ന സ്ഥലങ്ങൾ തമ്പി വാങ്ങിയെന്ന വിവരം എൻഫോഴ്സ്മെന്റ് പുറത്തുവിട്ടിരിക്കുന്നത്. ഇടനിലക്കാരായ മഹേഷ് നാഗർ, ലാൽ പഹാ എന്നിവർ അമീപ്പൂരിൽ ചുരുങ്ങിയ വിലക്ക് ഭൂമി വാങ്ങി കൂട്ടി. ഇത് പിന്നീട് വദ്രക്കും തമ്പിക്കുമായി വില്‍ക്കുകയായിരുന്നു. നേരത്തെ വാങ്ങിയ വിലയ്ക്ക് തന്നെയാണ് ഭൂമി മറിച്ചുവിറ്റത്. 50 കോടി രൂപയുടെ ഇടപാടുകൾ അമീപ്പൂരിൽ മാത്രം നടന്നെന്നാണ് ഇഡിയുടെ വിശദീകരണം.

ഹരിയാനയിലും രാജസ്ഥാനിലും ഇത്തരത്തിൽ ഭൂമി വാങ്ങിയതിന്റെ തെളിവുകളും എന്‍ഫോഴ്സ്മെന്റ്  ശേഖരിച്ചിട്ടുണ്ട്. എന്നാൽ തമ്പിയുടെ മറ്റു സ്ഥലങ്ങളിലെ ഇടപാടുകളെക്കുറിച്ചും അന്വേഷണം വ്യാപിക്കുമെന്നാണ് സൂചന. തമ്പിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ വദ്രയെ വിളിച്ചുവരുത്താനാണ് നീക്കം. കള്ളപ്പണക്കേസിൽ വദ്രയുടെ ജാമ്യം റദ്ദാക്കാൻ നേരത്തെ എൻഫോഴ്‌സ്‌മെന്റ്‌ കോടതിയെ സമീപിച്ചിരുന്നു. മലയാളിയായ തമ്പി റോബർട്ട് വദ്രയുടെ ബിനാമിയായിരുന്നെന്ന് എൻഫോഴ്‌സ്മെന്റ് വിഭാഗം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒഎൻജിസിയുടെ പ്രത്യേക സാമ്പത്തിക മേഖല കരാർ, സാംസങ് കമ്പനിക്ക് നല്കാൻ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി ഇടനിലക്കാരനായിരുന്നു.

ഈ ഇടപാടിന്റെ  ഭാഗമായി വദ്രയ്ക്ക് കെട്ടിടം വാങ്ങി നല്കാനായിരുന്നു ഭണ്ഡാരി ശ്രമിച്ചത്. തമ്പി രൂപീകരിച്ച കടലാസ് കമ്പനിയുടെ പേരിലായിരുന്നു ദുബായിൽ ഇടപാടിന് ശ്രമിച്ചത്. പിന്നീട് ലണ്ടനിൽ 26 കോടിയുടെ കെട്ടിടം ഭണ്ഡാരി വാങ്ങി തമ്പിക്ക് കൈമാറി. തമ്പിയെ ബിനാമിയാക്കി വദ്രയാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്സമെൻറ് വ്യക്തമാക്കിയിരുന്നു. തമ്പിയുടെ അറസ്റ്റിൽ ഇതുവരെ റോബർട്ട് വദ്ര പ്രതികരിച്ചിട്ടില്ല. ഒഎൻജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. 2017ലാണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു തിങ്കളാഴ്ച തമ്പിയെ ഇഡി അറസ്റ്റ് ചെയ്തത്. തമ്പിയുടെ കേരളത്തിലെ ഭൂമി ഇടപാടുകളും പരിശോധനയിലുണ്ട്.

ദുബായി കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസ്സുകള്‍. റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ  പേരിൽ മുമ്പും എന്‍ഫോഴ്സ്മെന്റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു. അതീവ രഹസ്യമായി ആയിരുന്നു സി സി തമ്പിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച്ച ഡൽഹിയിൽ വിളിച്ചുവരുത്തിയ തമ്പിയെ കസ്റ്റഡിയിലെടുക്കുന്നതായി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി തമ്പിയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. അറസ്റ്റ് ചെയ്ത മൂന്നാം ദിവസമാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...