കോഴിക്കോട് : ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നല്കാന് കോടതി വിധിച്ചു. വടകര മോട്ടോര്‍ ആന്റ് ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതിയുടേതാണ് ഉത്തരവ്. വടകര പതിയാരക്കര വണ്ടായിയില്‍ സുമിതയ്ക്ക് (33) വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വിധി. 31,62,965 രൂപ നഷ്ടപരിഹാര തുകയ്ക്കൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. 2021 ഒക്ടോബര്‍ 29ന് ദേശീയ പാതയിലെ നാരായണ നഗരം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. ഭര്‍ത്താവ് രൂപേഷ് കുമാറിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുമിതയെ ഇതുവഴിയെത്തിയ സ്വകാര്യ ബസാണ് ഇടിച്ചു തെറിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1