ഇന്ത്യയില്‍ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലിറക്കാന്‍ റെയില്‍വെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാലത്തിനൊത്ത് മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തതിന്റെ ഭാഗമായി കൊണ്ടുവന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് വന്‍സ്വീകാര്യയതാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഡീസലോ വൈദ്യുതിയോ ഇല്ലാതെ ഓടുന്ന ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളം ഉപയോഗപ്പെടുത്തി ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിനുകളാണ് റെയില്‍വെ ട്രാക്കിലിറക്കാന്‍ പദ്ധതിയിടുന്നത്. രാജ്യത്ത് ആദ്യമായാണ് ജലം ഉപയോഗപ്പെടുത്തി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. നൂതന ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയിലൂടെയാണ് ഇത് കൈവരിക്കുക. ഈ ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളം വേണ്ടിവരും, ഇതിനായി പ്രത്യേക ജലസംഭരണികളും റെയില്‍വെ നിര്‍മ്മിക്കും. ഹൈഡ്രജന്‍ ട്രെയിനിന്റെ പൈലറ്റ് പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയിലൂടെ ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ കൊണ്ടുവരാനാണ് നീക്കം. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള തയാറെടുപ്പിലാണ് റെയില്‍വെ.

പദ്ധതിക്കായി ഹൈഡ്രജന്‍ പ്ലാന്റുകള്‍ക്കായുള്ള ഡിസൈനുകളും അംഗീകരിച്ചിട്ടുണ്ട്. ഒരു ഹൈഡ്രജന്‍ ട്രെയിനിന് ഏകദേശം 80 കോടി രൂപയാണ് ചെലവ് വരുന്നതെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ധന സെല്ലുകളിലൂടെ ഹൈഡ്രജനും ഓക്‌സിജനും കണ്‍വേര്‍ട്ട് ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു, ഡീസല്‍ എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ആവിയും വെള്ളവും മാത്രം ഉപോല്‍പ്പന്നങ്ങളായി പുറന്തള്ളുന്നു. മാത്രമല്ല, ഡീസല്‍ ട്രെയിനുകളേക്കാള്‍ 60 ശതമാനം ശബ്ദം കുറവായിരിക്കും ഇവയ്ക്ക്. ഡീസല്‍ എഞ്ചിന്‍ ട്രെയിനുകള്‍ക്ക് സമാനമായ വേഗതയും യാത്രക്കാരുടെ ശേഷിയും വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയും ഒറ്റ യാത്രയില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...