വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നവര്‍ക്ക് ശിക്ഷ ; പ്രത്യേക നിയമം വേണമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

അലഹാബാദ് : വ്യാജവിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമ സംവിധാനം വേണമെന്ന് അലഹാബാദ് ഹൈക്കോടതി. സ്ത്രീകളെ ലൈംഗിക ഉപകരണം മാത്രമായി കാണുന്ന രീതി ചർച്ച ചെയ്യപ്പെടണം. ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ ഇത്തരം പ്രവണതകൾക്കെതിരേ കൃത്യമായ നടപടികൾ ഉണ്ടാവണമെന്നും ജസ്റ്റിസ് പ്രദീപ് കുമാർ ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി നിർണായക നിരീക്ഷണം നടത്തിയത്. കുറ്റക്കാരനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 376 ലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി പെൺകുട്ടിക്ക് വ്യാജ വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. ശാരീരിക ബന്ധത്തിനുള്ള സമ്മതത്തിന് വേണ്ടിയാണ് വിവാഹവാഗ്ദാനം നൽകിയതെന്നും കോടതി വാദം കേൾക്കുന്നതിനിടെ നിരീക്ഷിച്ചു.

ദളിത് വിഭാഗത്തിൽ ഉൾപെട്ട വനിതാ പോലീസ് കോൺസ്റ്റബിളായ പെൺകുട്ടിയാണ് പ്രതിക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. വിവാഹക്കാര്യം ചർച്ച ചെയ്യാനായി യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതി നൽകിയ ജാമ്യഹർജി കോടതി തള്ളി. ഇത്തരം കേസുകളിൽ ശിക്ഷ ഉറപ്പാക്കാൻ നിയമം പ്രാബല്യത്തിൽ വരുന്നതു വരെ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടത് പരിഗണിക്കുമെന്നും കോടതി നിരീക്ഷിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...