കോവാക്‌സിന്‍ രണ്ടാം ഡോസ് വിതരണം ശനിയാഴ്ച (29) മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവാക്‌സിന്‍ രണ്ടാം ഡോസ് വിതരണം പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച മുതല്‍ (29) ആരംഭിക്കും.

കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, പന്തളം കുടുംബാരോഗ്യ കേന്ദ്രം, വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രം, പന്തളം തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം, കടപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം, കുറ്റപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം, കുളനട പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ വാക്സീന്‍ ലഭിക്കും.

രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ണമായും സ്‌പോട്ട് രജിസ്‌ട്രേഷനായിരിക്കും. ആശാ
പ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിക്കുന്നതിനുസരിച്ച് എത്തുന്ന ആളുകള്‍ക്ക് തിരക്കൊഴിവാക്കി ടോക്കണ്‍ കൊടുത്ത് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നല്‍കേണ്ടതാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ പത്തനംതിട്ട സെവന്‍ത്‌ഡേ ഹൈസ്‌ക്കൂളിലും, തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ തിരുവല്ല ഡയറ്റ് സെന്ററിലും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം ഹാളിലുമെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

new 3
previous arrow
next arrow

1 COMMENT

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...