Thursday, May 9, 2024 1:39 pm

കോവാക്സിന്‍റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവാക്സിന്‍റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് ഇന്ന് തുടക്കം. ഹരിയാന മന്ത്രി അനിൽ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. അടുത്ത വർഷം 30 കോടി ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷവർധന്‍ പറഞ്ഞു. രാജ്യത്ത് നിലവിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90 ലക്ഷത്തോടടുത്തു.

ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സീന്‍റെ മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിന് ഹരിയാനയിലാണ് തുടക്കമിടുന്നത്. 25 കേന്ദ്രങ്ങളിലായി 25000 പേർ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ഭാഗമാകും. ഹരിയാന മന്ത്രി അനില്‍ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. നാല് മാസത്തിനകം രാജ്യത്ത് വാക്സിന്‍ തയ്യാറാകുമെന്ന് ഉറപ്പുണ്ടെന്നാണ് ആരോഗ്യമന്ത്രി ഹർഷ വർധന്‍ വെബിനാറില്‍ പറഞ്ഞത്. അടുത്ത വർഷം 30 കോടി ആളുകള്‍ക്ക് 500 മില്യണ്‍ ഡോസ് വാക്സിന്‍ ലഭ്യമാക്കും. ആദ്യം ആരോഗ്യ പ്രവർത്തകർക്കും ശേഷം പ്രായമായവർക്കും നല്കുമെന്നും ഹർഷവർധന് കൂട്ടിച്ചേർത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എബിസി ചട്ടങ്ങള്‍ വന്നതിനാല്‍ ഇടപെടാനില്ല ; തെരുവുനായ് പ്രശ്നത്തിലെ ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീം കോടതി

0
ന്യൂ ഡൽഹി:തെരുവുനായ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി. 2023...

മേൽപ്പാടം ചുണ്ടന്‍ നീരണിയല്‍ കര്‍മ്മം നാളെ നടക്കും

0
മാന്നാർ : മേൽപ്പാടം നിവാസികളുടെ സ്വപ്നസാക്ഷാത്കാരമായി ചുണ്ടന്‍റെ നിർമാണം പൂർത്തിയായി. നീരണിയൽ...

കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു ; പിതാവിന്റെ മരണത്തിൽ മകൻ പോലീസ്...

0
കോഴിക്കോട്: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മകൻ ആശുപത്രിയിലെത്തിച്ച ആളുടെ...