വാക്‌സിന്‍ പരീക്ഷണ ഘട്ടത്തിലാണ് ; കോവാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സമ്മതപത്രം നല്‍കണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിന്‍ സ്വീകരിക്കുന്നവര്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പായി പ്രത്യേക സമ്മതപത്രം നല്‍കണം. ‘ക്ലിനിക്കല്‍ ട്രയല്‍ മോഡി’ല്‍ ആണ് വാക്‌സിന്‍ ഉപയോഗിക്കുന്നത് എന്നതിനാലാണ് ഇതെന്ന് സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നു.

വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വലിയ മുന്‍കരുതലുകളോടെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് കോവാക്‌സിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഈ അനുമതി പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല വാക്‌സിന്‍റെ കാര്യക്ഷമത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതില്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അംഗീകൃത ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണം.

വാക്‌സിന്‍റെ പാര്‍ശ്വഫലമാണെന്ന് തെളിയിക്കപ്പെട്ടാല്‍ വാക്‌സിന്‍ ഉല്‍പ്പാദകരായ ഭാരത് ബയോടെക് നഷ്ടപരിഹാരം നല്‍കുമെന്നും സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇന്നു മുതല്‍ ഈ വാക്‌സിനുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

കോവാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാനഘട്ടം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനു മുന്‍പ് ഈ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടു വാക്‌സിനുകളും സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവാക്‌സിനും കോവിഷീല്‍ഡും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാക്‌സിനെതിരെ തെറ്റായ വിവരങ്ങള്‍ പരത്തുന്നത് രോഗത്തേക്കാള്‍ ദോഷകരമാണെന്നും ഐ.എം.എ. പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...