തൃശൂര്‍ : കോവിഡ് ബാധിച്ച് ഹോട്ടലുടമ മരിച്ചു. വേലൂര്‍ പുളിച്ചാറം വീട്ടില്‍ മുഹമ്മദ് കുട്ടി (64) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഇതോടെ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ 25ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വേലൂര്‍ ചുങ്കം സെന്‍ററില്‍ ലക്ഷ്മി എന്ന പേരില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. നേരത്തെ പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി. ഭാര്യ: ഖദീജ. മക്കള്‍: നിഷാദ്, നസീമ, നൈമ, നൈന. മരുമക്കള്‍: തസ്നിയ, ഷാജി, ഷെറീഫ്, മുജീബ്.