കോവിഷീല്‍ഡ് ഉല്‍പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സര്‍ക്കാരില്‍ നിന്ന് പുതിയ ഓര്‍ഡര്‍ കിട്ടാത്തതിനാല്‍ കോവിഷീല്‍ഡ് ഉല്‍പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 5 കോടിയിലേറെ ഡോസ് വാക്സീന്‍ സീറം ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുകയാണ്. സീറവുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ 20 ലക്ഷം ഡോസുകള്‍ കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കു കയറ്റി അയച്ചിരുന്നു. വിദേശകയറ്റുമതിക്ക് തട‌സ്സമില്ലെങ്കിലും അതിനും വിചാരിച്ച വേഗമില്ലെന്നാണ് സൂചന.

ഓക്സ്ഫഡ് വികസിപ്പിച്ച്‌ സീറം ഉല്‍പാദിപ്പിക്കുന്ന കോവിഡ് വാക്സീന്‍ ആദ്യ ഡോസില്‍ തന്നെ 67% വരെ കോവിഡ് വ്യാപനം തടയുമെന്നാണ് പഠനം തെളിയിച്ചത്. 2 ഡോസ് വീതം നല്‍കേണ്ട വാക്സീന്‍ ഇന്ത്യയില്‍ ആദ്യ ഡോസ് നല്‍കി 28-ാം ദിവസമാണ് നല്‍കുന്നത്. യുകെയില്‍ 6-12 ആഴ്ചയ്ക്കിടയില്‍.

അതേസമയം പിന്നാക്ക രാജ്യങ്ങള്‍ക്കുള്ള കോവാക്സ് പദ്ധതിയിലേക്കു 110 കോടി ഡോസ് കൂടി നല്‍കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ കരാറൊപ്പിട്ടു. അസ്ട്രാസെനക്കയും നോവവാക്സും വികസിപ്പിച്ച വാക്സീന്‍ ലഭ്യമാക്കാനാണ് ധാരണ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...