കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച്‌ 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്(25) രണ്ടു കേസുകള്‍ പുതിയതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരും വിദേശത്തുനിന്നും എത്തിയവരാണ്. ഇവര്‍ യഥാക്രമം 2020 മാര്‍ച്ച് 14 നും, 22 നും യു.കെ.യില്‍ നിന്നും, ദുബായില്‍ നിന്നുമാണ് എത്തിയത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷനില്‍ ഉളള ഇവര്‍ ഇതിന് മുമ്പ് വീടുകളില്‍ ഐസൊലേഷനില്‍ ആയിരുന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി 23.03.2020-ല്‍ കണ്ടെത്തിയ കൊറോണ കേസിന്റെ ആറു സെക്കന്‍ഡറി കോണ്‍ടാക്ടുകളെ കണ്ടെത്തി. പ്രൈമറി കോണ്‍ടാക്ടുകളൊന്നും പുതിയതായി കണ്ടെത്തിയിട്ടില്ല.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഒന്‍പതു പേരും  ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഏഴു പേരും ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ആകെ 21 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി ഒരാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ ആരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. ഇതുവരെ 63 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ 376 പ്രൈമറി കോണ്‍ടാക്ടുകളും 29 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 4056 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 49 പേരെ നിരീക്ഷണത്തില്‍ നിന്നും വിടുതല്‍ ചെയ്തു. ആകെ 4138 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ് സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 135 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ന് ജില്ലയില്‍ നിന്നും 49 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 348 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം 32 നെഗറ്റീവ് പരിശോധന ഫലം ലഭിച്ചു. ജില്ലയില്‍ ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 12 എണ്ണം പൊസിറ്റീവായും 194 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചു. 94 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 96 ടീമുകള്‍ ഇന്ന് ആകെ 10889 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇവരില്‍ രോഗലക്ഷണങ്ങള്‍ ഉളള രണ്ടു പേരെ കണ്ടെത്തി. ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് സാമ്പിള്‍ എടുത്തശേഷം ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 6619 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 105 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 39 കോളുകള്‍ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 32 കോളുകള്‍ ലഭിച്ചു. ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കാര്‍ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച് അഞ്ചു കോളുകള്‍ ലഭിക്കുകയും വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു.

നാലു ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളിലും ഒരു സ്വകാര്യ ആശുപത്രിയിലും നടത്തിയ പരിശീലന പരിപാടിയില്‍ ആകെ 42 ഡോക്ടര്‍മാര്‍, 45 നഴ്‌സുമാര്‍, 61 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 148 പേര്‍ക്ക് പരിശീലനം നല്‍കി.
1426 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ 15 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി ഇവരെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ ആറു താലൂക്കുകളിലായി അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം ഒരുക്കും. ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ ഇതിന് നേതൃത്വം നല്‍കും.

വോളന്റിയര്‍മാര്‍ ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുകയും ആകെ 2371 വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
എല്ലാ താലൂക്കുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന് ലൈറ്റ് & സൗണ്ട്‌സ് അസോസിയേഷന്‍ ജില്ലയിലുടനീളം കോവിഡ്19 ബോധവത്ക്കരണ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. ക്വാറന്റൈനില്‍ കഴിയേണ്ട ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതായി പൊതുജനങ്ങള്‍ക്ക് വിവരം ലഭിക്കുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ 9188297118, 9188294118 എന്നീ നമ്പരുകളില്‍ അറിയിക്കാം. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...