അമിതവില ; കടകളില്‍ മിന്നല്‍ പരിശോധന നടത്തി ; 13പേര്‍ക്കെതിരെ കേസ് എടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 വൈറസിനെ തുടര്‍ന്ന് സവാള ഉള്‍പ്പടെയുള്ള പച്ചക്കറികള്‍ക്കും കുപ്പിവെള്ളത്തിനും മറ്റും അമിതവില ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ താലൂക്കുകളില്‍ 56 പച്ചക്കറിക്കടകളിലും 31 പലചരക്കുകടകളിലും മിന്നല്‍ പരിശോധന നടത്തി. വിലവിവരം പ്രദര്‍ശിപ്പിക്കാത്തതിനും പര്‍ച്ചേസ് ബില്ല് സൂക്ഷിക്കാത്തതിനും 12 പച്ചക്കറിക്കടകള്‍ക്കെതിരെയും ഒരു പലചരക്ക് കടയ്‌ക്കെതിരേയും കേസെടുത്തു.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണു പരിശോധനകള്‍ നടത്തിയത്. ഓമല്ലൂര്‍, പത്തനംതിട്ട നഗരസഭ പ്രദേശങ്ങളിലായി 10 പച്ചക്കറി കടകളിലാണു പരിശോധന നടന്നത്. നാലുകേസും ഇവിടെ എടുത്തിട്ടുണ്ട്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികളാണ് ഇതില്‍ കൂടുതലും. പ്രദേശത്തെ കടകളില്‍ സവാളയ്ക്ക് 35-40 രൂപവരെ ശരാശരി വിലയുണ്ട്. എല്ലാ കടകളിലും പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കണമെന്നും പരിശോധനയ്ക്കു ഹാജരാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വിലവിവര പട്ടിക വ്യക്തമായി വായിക്കാവുന്ന രീതിയില്‍ എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്തുതന്നെ കടയില്‍ പ്രദര്‍ശിപ്പിക്കണം. 50 രൂപയ്ക്ക് സവാള വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതോ പൂഴ്ത്തിവയ്‌പോ ശ്രദ്ധയില്‍പ്പെട്ടാല്‍ 1955-ലെ അവശ്യസാധന നിയമമനുസരിച്ച്  മുമ്പുണ്ടായിട്ടില്ലാത്ത രീതിയിലുള്ള കര്‍ശനശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു. പരാതികള്‍ ജില്ലാ സപ്ലൈ ഓഫീസിലെ 0468 2222612 എന്ന നമ്പറിലോ അതത് പ്രദേശത്തെ താലൂക്ക് സപ്ലൈ ഓഫീസുകളിലോ വിളിച്ചറിയിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...