ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിൽ രണ്ട് പേർക്ക് രോഗലക്ഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിലെ രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണം. വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് പേരെയും കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണം കണ്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 6 കുട്ടികളടക്കം 174 പേരാണ് ഇന്നലെ രാത്രി ദമാമിൽ നിന്നും കൊച്ചിയിൽ എത്തിയത്.

പ്രവാസികളുമായുള്ള രണ്ട് വിമാനങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി എത്തിയത്.  ദമാമിൽ നിന്ന് 174 യാത്രക്കാരുമായെത്തിയ വിമാനം രാത്രി 8.10 നാണ് കൊച്ചിയിൽ ലാന്റ്  ചെയ്തത്. സിംഗപ്പൂരിൽ നിന്ന് ബാംഗ്ലൂർ വഴി കൊച്ചിയിൽ രാത്രി 10.50  ന് എത്തിയ വിമാനത്തിൽ 138 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

രണ്ട് ദിവസം മുൻപ് റദ്ദാക്കിയ ഖത്തര്‍ വിമാനം ഇന്നലെ രാത്രി തിരുവനന്തപുരത്ത് ഇറങ്ങി. 181 യാത്രക്കാരുമായാണ് ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് എത്തിയത്. 14 ഗർഭിണികളും 23 കുട്ടികളും 60 വയസ്സിന് മുകളിൽ  പ്രായമുളള 25 പേരും അടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തേക്കുള്ള ആദ്യ സർവീസിൽ എത്തിയത്. കേരളത്തിലെ 12 ജില്ലകളിൽ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...