കോഴിക്കോട് : കൊവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഒന്നിലധികം ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂക്കും വായും മൂടണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു . കൊവിഡ് 19 വൈറസ്ബാധ വ്യാപിക്കാതിരിക്കാനും പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുമാണ് നിര്‍ദേശം .
പൊതുജനങ്ങള്‍ ഇക്കാര്യം നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട പോലീസും നിരീക്ഷണ സ്ക്വാഡുകളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഒന്നില്‍ കൂടുതല്‍ തവണ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.