പത്തനംതിട്ട: കൊവിഡ് 19 ലക്ഷണങ്ങളുമായി ഐസോലേഷൻ വാർഡുകളിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ പുതുതായി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 15 പേരിൽ ഒരാൾക്ക് രോഗ ലക്ഷണം ഉണ്ട്. ആകെ 25 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നീരീക്ഷണത്തിലുളളത്. ഇക്കൂട്ടത്തിൽ 7 പേർ രോഗം സ്ഥിരീകരിച്ചവരാണ്. 969 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. റാന്നിയിലും പന്തളത്തും രണ്ട് ആശുപത്രികൾ ഏറ്റെടുത്ത് ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ജിയോ ടാഗിംഗ് സംവിധാനം വഴി നിരീക്ഷിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവിതരണത്തിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് 19 – പത്തനംതിട്ട ; 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും
RECENT NEWS
Advertisment