കാസര്‍ഗോഡിന്റെ ഉള്‍പ്രദേശങ്ങളും നിയന്ത്രണത്തിലാക്കാന്‍ ഒരുങ്ങി പോലീസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് :  ഉള്‍പ്രദേശങ്ങളും, മലയോര മേഖലയിലും പരിശോധന കര്‍ശനമാക്കുമെന്ന് എസ്.പി. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ സംവിധാനം ഒരുക്കുന്നത് വേണ്ട നടപടികള്‍ക്കായി പൊലീസ് ശ്രമിക്കുന്നു. വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കി. അനാവശ്യമായി റോഡിലിറക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും എസ്.പി പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ പുതിയ കൊവിഡ് 19 രോഗബാധിതര്‍ ഉണ്ടാകാതിരുന്നത് ജില്ലഭരണകൂടത്തിന്റെയും, ആരോഗ്യവകുപ്പിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സ്രവപരിശോധനഫലങ്ങളാണ് ഇനി വരാനുള്ളതില്‍ ഭൂരിഭാഗവും. ഇന്നും, നാളേയും സമാനസ്ഥിതി തുടര്‍ന്നാല്‍ ആശങ്ക ഒരുപരിധിവരെ ഒഴിയുമെന്നാണ് വിലയിരുത്തല്‍.

കൊവിഡ്19 സമൂഹവ്യാപനത്തിന്റെ അരികില്‍ എത്തിയെന്ന വിവരം കൂടുതല്‍ ആശങ്ക ഉയര്‍ത്തിയത് കാസര്‍കോടായിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ സഞ്ചാരപഥവും, സമ്പര്‍ക്കവലയവും കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തത് ഈ ആശങ്കയുടെ ആക്കം കൂട്ടി. അതുകൊണ്ടുതന്നെയാണ് രോഗിയുമായി ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തി നിരീക്ഷണത്തിലുള്ളവരുടെ പരിശോധന ഫലങ്ങളെ ആകാംഷയോടെ അധികൃതര്‍ ഉറ്റുനോക്കുന്നതും. ഇന്നും, നാളേയുമായി വരുന്ന ഇരുന്നൂറോളം ഫലങ്ങള്‍ കൂടി വരാനുണ്ട് അതും നെഗറ്റിവ് ആയാല്‍ മാത്രമെ കാസര്‍ഗോഡുകാരുട ആശങ്കയ്ക്ക് അറുതിവരൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...