Saturday, April 27, 2024 11:52 pm

‘വർക്ക് ഫ്രം ഹോം’ പാക്കേജുമായി മൊബൈൽ കമ്പനികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ്-19 രാജ്യത്ത് വ്യാപിച്ചതോടെ ഭൂരിഭാഗം പേരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസിൽ ഇരുന്ന്‌ ചെയ്യേണ്ട ജോലികൾ അതത് ദിവസം തന്നെ പൂർത്തിയാക്കേണ്ടതിനാൽ ഫോൺ വിളിയും ഇന്റർനെറ്റ് ഉപയോഗവും കൂടുതലാണ്. ഈ സാഹചര്യം മുന്നിൽക്കണ്ട് രാജ്യത്തെ ടെലികോം കമ്പനികളുൾ വിവിധ പാക്കേജുകളാണ് ‘വർക്ക് ഫ്രം ഹോം’ എന്ന പേരിൽ അവതരിപ്പിച്ചിട്ടുള്ളത്.

റിലയൻസ് ജിയോ 2 ജി.ബി. ഡേറ്റയുമായി 51 ദിവസത്തെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയാണ് നിരക്ക്. ഡേറ്റ പൂർണമായും ഉപയോഗിച്ചാൽ പിന്നീട് സെക്കൻഡിൽ 64 കെ.ബി. എന്ന കുറഞ്ഞ വേഗത്തിലേക്ക് മാറും. വോയ്‌സ് കോൾ, എസ്.എം.എസ്. എന്നിവ ഈ പാക്കേജ് വഴി ലഭിക്കില്ല. കൂടാതെ 249 രൂപ, 444 രൂപ, 549 രൂപ എന്നിങ്ങനെ മൂന്ന്‌ പാക്കേജും ജിയോ ലഭ്യമാക്കിയിട്ടുണ്ട്.

എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി 298 രൂപ (28 ദിവസം), 349 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 698 രൂപ (84 ദിവസം) എന്നീ പ്ലാനുകൾ അവതരിപ്പിച്ചു. എല്ലാ പ്ലാനിനും സൗജന്യ എസ്.എം.എസ്. ലഭ്യമാണ്. കൂടാതെ, 1 ജി.ബി., 1.5 ജി.ബി, 3 ജി.ബി. തുടങ്ങിയ പ്ലാനുകളും ലഭ്യമാണ്. ഇന്റർനെറ്റിന്റെ ആവശ്യം വർധിച്ചതോടെ എയർടെൽ ഡോങ്കിൾ ദക്ഷിണേന്ത്യയിൽ മുഴുവനായി വിറ്റുപോയതായി കമ്പനി അറിയിച്ചു.

വോഡഫോൺ ഐഡിയയും ഉപഭോക്താക്കൾക്കായി ‘വർക്ക് ഫ്രം ഹോം’ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 299 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 699 രൂപ (84 ദിവസം) എന്നീ രണ്ട് ജി.ബി. പ്ലാനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

ബി.എസ്.എൻ.എല്ലും പുതിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ ബ്രോഡ്ബാൻഡ്‌ കണക്ഷൻ ഇല്ലാത്ത ബി.എസ്.എൻ.എൽ. എല്ലാ ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്കും കണക്ഷൻ എടുക്കുന്ന പുതിയ ഉപഭോക്താക്കൾക്കും ഒരു മാസത്തേക്ക് സൗജന്യ അൺലിമിറ്റഡ് ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനാണ് ബി.എസ്.എൻ.എൽ. നൽകിയിരിക്കുന്നത്. ഇൻസ്റ്റലേഷൻ ചാർജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ആവശ്യമില്ല.

ബി.എസ്.എൻ.എൽ. കണക്ഷൻ ഇല്ലാത്തവർക്ക് ടെലികോം ഓപ്പറേറ്റർ വഴി സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം. ഇതിനായി മോഡം അല്ലെങ്കിൽ റൂട്ടർ ഉപഭോക്താവ് വാങ്ങണം. അഞ്ച് ജി.ബി. ഡേറ്റയാണ് ഒരു ദിവസം നൽകുന്നത്. പത്ത് എം.ബി.പി.എസ്. വേഗതയിലാണ് ഈ പ്ലാനിൽ നെറ്റ് സേവനം ലഭ്യമാകുക. നിലവിലെ ലാൻഡ് ഫോൺ ഉപഭോക്താക്കൾക്ക് പ്ലാൻ എടുക്കുന്നതിനായി ‘ബി.ബി.’ എന്ന് ടൈപ്പ് ചെയ്ത് 54141 എന്ന നമ്പറിലേക്കും (നിലവിലെ ലാൻഡ് ലൈൻ ഉപഭോക്താക്കൾ), പുതിയ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾ 9400054141 എന്ന നമ്പറിലേക്കും എസ്.എം.എസ്. അയയ്ക്കാവുന്നതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വളരെയേറെ ശ്രദ്ധിക്കണം ; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

0
തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി...

തിരുവനന്തപുരത്ത് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ...

പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ : കെ. മുരളീധരന്‍

0
തൃശൂര്‍: പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് തൃശൂര്‍ ലോക്‌സഭ...

കൊച്ചിയിലെ നൈറ്റ് കഫേ അടിച്ച് തകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച കേസ് ; യുവതിയും സംഘവും...

0
കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നൈറ്റ് കഫേ അടിച്ച് തകര്‍ത്ത് ജീവനക്കാരെ...