ഇരുപത്തിമൂന്നുകാരിയെ കൊറോണയെന്ന് വിളിക്കുകയും യുവതിയുടെ മേല്‍ തുപ്പുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇരുപത്തിമൂന്നുകാരിയെ കൊറോണയെന്ന് വിളിക്കുകയും യുവതിയുടെ മേല്‍ തുപ്പുകയും ചെയ്ത യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജനതാ കര്‍ഫ്യു കഴിഞ്ഞയുടനെയായിരുന്നു സംഭവം. കര്‍ഫ്യുവിന് ശേഷം വിജയനഗറിലെ വീട്ടിലേക്ക് മടങ്ങുകയയിരുന്ന യുവതിയെ നാല്‍പതുകാരന്‍ തടഞ്ഞുനിര്‍ത്തുകയും അധിക്ഷേപിക്കുകയുമായിരുന്നു.

വായില്‍ ചവച്ചു കൊണ്ടിരുന്ന പാന്‍ യുവതിയുടെ നേര്‍ക്ക് തുപ്പുകയും കൊറോണയെന്ന് ഉറക്കെ വിളിക്കുകയും ചെയ്തു. സംഭവത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസിന്റെ ശ്രദ്ധയില്‍ പെടുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ നേര്‍ക്ക് ഡല്‍ഹിയില്‍ വംശീയാധിക്ഷേപം വര്‍ധിച്ചതായി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അധിക്ഷേപത്തിനിരയായ യുവതി മണിപ്പുര്‍ സ്വദേശിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...