Monday, May 20, 2024 7:02 pm

ശുഭസൂചകമായി വേനൽമഴയിലെ വർധന ; എന്നാല്‍ ഏപ്രിൽ പൊള്ളും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സം​സ്ഥാ​ന​ത്ത്​ പൊ​തു​വെ വേ​ന​ൽ​മ​ഴ​യി​ലു​ണ്ടാ​യ വ​ർ​ധ​ന കൊ​ടും​വ​ര​ൾ​ച്ച ത​ട​യു​മെ​ന്ന്​​ പ്ര​തീ​ക്ഷ. ഏ​പ്രി​ലി​ലെ  ചൂട് വ​ര​ൾ​ച്ച​യെ സ്വാ​ധീ​നി​ക്കു​മെ​ങ്കി​ലും മു​ൻ​വ​ർ​ഷ​ത്തെ സ്ഥി​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ പോ​കി​ല്ലെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. മേ​യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നും കാ​ല​വ​ർ​ഷം നേ​ര​ത്തേ എ​ത്താ​നു​മു​ള്ള സാ​ധ്യ​ത​യാ​ണ് പൊ​തു​വേ പ്ര​വ​ചി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മ​ഴ ല​ഭി​ക്കു​ന്ന​തും ന​ല്ല സൂ​ച​ന​യാ​ണ്.

29 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വേ​ന​ൽ​മ​ഴ​യാ​ണ് 2019 മാ​ർ​ച്ച് മു​ത​ൽ മേ​യ് വ​രെ ല​ഭി​ച്ച​ത്. മാ​ർ​ച്ചി​ൽ ലഭിക്കേണ്ട  32.7 മി​ല്ലി​മീ​റ്റ​ർ മ​ഴ​യി​ൽ അ​ന്ന് ആ​കെ കി​ട്ടി​യ​ത് 29.2 മി​ല്ലി​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ബുധനാ​ഴ്ച​ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ശ​രാ​ശ​രി​യെ​ക്കാ​ൾ 60 ശ​ത​മാ​നം കൂ​ടു​ത​ൽ മ​ഴ പെ​യ്തു, 39.5 ശ​ത​മാ​നം. മ​ൺ​സൂ​ണി​നു തു​ല്യ​മാ​യ രീ​തി​യി​ൽ 83 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് കോ​ന്നി​യി​ലു​ണ്ടാ​യ​ത്.

പീ​രു​മേ​ട്, ഇ​ടു​ക്കി​യു​ടെ മ​റ്റ് ചി​ല പ്ര​ദേ​ശ​ങ്ങ​ൾ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കണക്കുക​ളും പ്ര​തീ​ക്ഷ​യു​ടേ​താ​ണെ​ന്ന് കാ​ലാ​വ​സ്ഥ ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കോഴിക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ മഴ വ​ള​രെ​ക്കു​റ​വാ​ണ് ല​ഭി​ച്ച​ത്. ഏ​പ്രി​ലി​ൽ ഈ ​ജി​ല്ല​ക​ളി​ലെ വ​ര​ൾ​ച്ച​യു​ടെ തോ​ത് താ​ര​ത​മ്യേ​ന കൂ​ടു​ത​ലാ​യി​രി​ക്കും.

വേ​ന​ൽ​മ​ഴ​യി​ലെ വ​ർ​ധ​ന കൊ​ടും​വ​ര​ൾ​ച്ച​യി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തെ ര​ക്ഷ​പെടു​ത്തു​മെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​തെ​ന്ന് കാ​ലാ​വ​സ്ഥ ഗ​വേ​ഷ​ക​നാ​യ രാ​ജീ​വ് എ​രി​ക്കു​ളം പ​റ​ഞ്ഞു. അ​തേ​സ​മ​യം പ​ക​ൽ ചൂ​ട് പ​ല​യി​ട​ങ്ങ​ളി​ലും വ​ർ​ധി​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മ​ധ്യ-​തെ​ക്ക​ൻ ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ ചൂ​ട് അനുഭവപ്പെടും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം : ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ ജില്ലകള്‍ക്ക്...

കീം 2024 : ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

0
തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ...

വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

0
മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവിൽ ആദിവാസി യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച...

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം തുടരുന്നതായി ഇഡി ; അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി...

0
കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി...