Saturday, May 4, 2024 1:12 pm

കൊവിഡ് 19 : കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച്‌ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി

For full experience, Download our mobile application:
Get it on Google Play

മാഹി : മാഹിയില്‍ ഒരു സ്ത്രീക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച്‌ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരുന്നതിനായി കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ആരോഗ്യമന്ത്രിക്കൊപ്പം മാഹിയിലെത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തുകയും മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ്മയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരു കോടി രൂപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പുറമെ പ്രാദേശിക ഭരണകൂടം 15 സംഘങ്ങളായി തിരിഞ്ഞ് മാഹിയില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാഹിയില്‍ 144 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ കേന്ദ്രഭരണ പ്രദേശം കൂടിയാണ് മാഹി. യുഎഇയില്‍ നിന്നെത്തിയ സ്ത്രീക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു ; പകരം ഓറഞ്ച് അലർട്ട് ; രാത്രി...

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും...

‘എക്‌സ്‌പോ 2030’ തയ്യാറെടുപ്പുകൾ ; ചർച്ച നടത്തി

0
റിയാദ്: സൗദിയിൽ വരാനിരിക്കുന്ന 'എക്‌സ്‌പോ 2030' തയ്യാറെടുപ്പുകളെ കുറിച്ച് കിരീടാവകാശി മുഹമ്മദ്...

നെല്ലിക്കൽ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ഉത്സവവും ഇന്ന് തുടങ്ങും

0
നെല്ലിക്കൽ : ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ഉത്സവവും ഇന്ന് മുതൽ 11...

കെഎസ്ആർടിസി ഡ്രൈവർ-മേയര്‍ തര്‍ക്കം : യദുവിന്‍റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും...