Thursday, July 3, 2025 4:04 pm

കൊറോണ – വിദേശി കൊച്ചിയിലേക്ക് കടന്ന സംഭവം ; മൂന്നാറിലെ കെടിഡിസി അധികൃതര്‍ക്ക് ഗുരുതര വീഴ്ച

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടൻ സ്വദേശി മൂന്നാറിലെ ഹോട്ടലിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് നെടുമ്പാശേരിയിലെത്തി വിമാനം കയറിയ സംഭവത്തിൽ കെടിഡിസി ഹോട്ടൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് വൻ വീഴ്ച. കെടിഡിസി ടീകൗണ്ടി ഹോട്ടൽ അധികൃതർ വരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ  കണ്ടെത്തൽ .

നിരീക്ഷണത്തിനുള്ള വിദേശ വിനോദസഞ്ചാരിയുടെ യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ബ്രിട്ടീഷ് പൗരൻ മൂന്നാർ വിട്ടത് ഈ സർട്ടിഫിക്കറ്റ് ഇല്ലാതയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നി‍ർദ്ദേശങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ പാലിച്ചില്ല. പതിനാല് ദിവസത്തെ നിരീക്ഷണം എന്ന നിർദേശം ലംഘിച്ചു. വിവരങ്ങൾ ദിശയെ അറിയിക്കണം എന്ന നിർദ്ദേശവും പാലിച്ചില്ല.

ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കിയത് മാർച്ച് 13നാണ്. ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന നി‍ർദ്ദേശവും ലംഘിച്ചു. ജീവനക്കാർക്ക് മാസ്കും സാനിറ്റൈസറും ലഭ്യമാക്കിയില്ല. വിദേശ പൗരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോട്ടൽ ജീവനക്കാര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് വിഡി സതീശൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

0
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രണ്ട്...