കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ കുട്ടനെല്ലൂർ ഉത്സവത്തിൽ പങ്കെടുത്തു ; സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കൊപ്പം ടിക് ടോക് വീഡിയോ എടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ മാര്‍ച്ച് എട്ടിന് തൃശൂരിലെ വിവിധ ഇടങ്ങളില്‍ എത്തിയിരുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ  പരിശോധനയില്‍ വ്യക്തമായി. ഈ മാസം 8ന് ഇയാള്‍ കുട്ടനെല്ലൂർ ഉത്സവത്തിൽ പങ്കെടുത്തു. ഇതിനിടെ നാട്ടുകാരിൽ പലരും ബ്രിട്ടീഷ് പൗരനൊപ്പം സെൽഫിയെടുത്തു. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കൊപ്പം ടിക് ടോക് വീഡിയോ വരെ എടുത്തു എന്നാണ് വിവരം.

മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നരയ്ക്ക്  തൃശ്ശൂർ നഗരത്തിലെ പാറമേക്കാവ് ക്ഷേത്രത്തിലും ബ്രിട്ടീഷ് പൗരന്‍ അടങ്ങുന്ന സംഘമെത്തി. തുടര്‍ന്ന്  ഇവിടുത്തെ  സെക്യൂരിറ്റി ജീവനക്കാരുമായി ഇയാള്‍ സംസാരിച്ചു. നാല് മണിക്ക് ശേഷമേ ക്ഷേത്രം തുറക്കൂ എന്നും വിദേശികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറില്ല എന്നും സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ അറിയിച്ചു. കുട്ടനെല്ലൂർ ഉത്സവം നടക്കുന്നുണ്ടെന്ന് സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് വിദേശികള്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. പതിനായിരക്കണത്തിന് ആളുകള്‍ പങ്കെടുക്കുന്ന ഉത്സവമാണ് കുട്ടനെല്ലൂരിലേത്.

കുട്ടനെല്ലൂരില്‍ എത്തിയ ബ്രിട്ടീഷ് പൗരനുമായി പലരും അടുത്തിടപഴകിയിട്ടുണ്ട്. ഇതിന്റെ  വീഡിയോ ആരോഗ്യ വകുപ്പിന് ലഭിച്ചു. വിദേശി ഉത്സവത്തിനെത്തിയതിന്റെ  കൗതുകത്തില്‍ നാട്ടുകാരിൽ പലരും ഇയാള്‍ക്കൊപ്പം സെൽഫിയെടുത്തു. ഇയാള്‍ക്കൊപ്പം എടുത്ത ടിക് ടോക് വീഡിയോ അടക്കമുള്ളവ ആരോഗ്യ വകുപ്പ് പരിശോധിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...