ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന് ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ 2021 ഫെ​ബ്രു​വ​രി​യോ​ടെ ഇ​ന്ത്യ​യി​ല്‍ പ്ര​തി​ദി​ന കേ​സു​ക​ള്‍ 2.87 ല​ക്ഷ​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ ചെ​റു​ക്കാ​നു​ള്ള ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന് ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ 2021 ഫെ​ബ്രു​വ​രി​യോ​ടെ ഇ​ന്ത്യ​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് സ്ഥി​രീ​ക​ര​ണ കേ​സു​ക​ള്‍ 2.87 ല​ക്ഷ​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. മ​സാ​ച്യു​സെ​റ്റ്സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓഫ് ടെ​ക്നോ​ള​ജി​യി​ലെ ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഈ ​മു​ന്ന​റി​യി​പ്പ്. വാ​ക്സി​ന്റെ  അ​ഭാ​വ​ത്തി​ല്‍ കോ​വി​ഡ് രോ​ഗം ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ക്കു​ന്ന രാ​ജ്യം ഇ​ന്ത്യ ആ​ണെ​ന്നും പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു.

ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ​മോ ചി​കി​ത്സ​യോ ക​ണ്ടു​പി​ടി​ച്ചി​ല്ലെ​ങ്കി​ല്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ ലോകത്താകമാനം 24.9 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നും 18ലക്ഷം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. 84 രാജ്യങ്ങളിലെ കൊവിഡ് ഡാറ്റകള്‍ അവലോകനം ചെയ്താണ് എം.ഐ.ടി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെയായിരിക്കും. അമേരിക്ക, ​ദക്ഷിണാഫ്രിക്ക, ഇറാന്‍, ഇന്തൊനേഷ്യ, നൈജീരിയ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളായിരിക്കും ഇന്ത്യക്ക് പിന്നിലുണ്ടാകുക. 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ രോഗവ്യാപന സാധ്യതകളെല്ലാം പരിശോധിച്ചാണ് എം.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് അവകാശപ്പെട്ടുന്നു.

അ​മേ​രി​ക്ക​യി​ല്‍ പ്ര​തി​ദി​നം 95,000 കേ​സു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ​ഠ​നം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഇ​ത് 21,000വും ​ഇറാനില്‍ 17,000വു​മാ​ണ്. ഇ​ന്തോ​നേ​ഷ്യ​യി​ല്‍ പ്ര​തി​ദി​നം 13,000 കേ​സു​ക​ളു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​മു​ണ്ട്. എ​ഐ​ടി സ്ലോ​ന്‍ സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ ഹാ​സി​ര്‍ റ​ഹ്മാ​ന്ദാ​ദ്, ടി.​വൈ. ലിം, ​ജോ​ണ്‍ സ്റ്റെ​ര്‍​മാ​ന്‍ എ​ന്നി​വ​രാ​ണ് റി​പ്പോ​ര്‍​ട്ട് തയാ​റാ​ക്കി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...