ആലപ്പുഴ ജില്ലയില്‍ കണ്ടൈമെന്റ് സോണുകള്‍ ; ഇതിലെയുള്ള വാഹന ഗതാഗതം നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകള്‍ എന്നിവ ക്ലസ്റ്റര്‍ ക്വാറന്റൈന്‍/ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജില്ലയില്‍ ആദ്യമായാണ് കണ്ടെയ്ന്‍മെന്‍സ് സോണ്‍ പ്രഖ്യാപിക്കുന്നത്.

ഈ വാര്‍ഡുകളിലെ എം.സി റോഡ് ഒഴികെയുള്ള റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കുമെന്നും ജില്ല കളക്ടര്‍ ഉത്തരവില്‍ പറയുന്നു. അവശ്യ,  ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ 8 മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ കടകളില്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. ഈ വാര്‍ഡുകളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റേയും ആരോഗ്യവിഭാഗത്തിന്റേയും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലീസ്, വാര്‍ഡ് ദ്രുത കര്‍മ്മ സേന (ആര്‍.ആര്‍.റ്റി)യുടേയും സേവനം തേടാം. ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കിലുള്‍പ്പെടുന്ന പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനാല്‍ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകള്‍ എന്നിവയെ നേരത്തെ ഹോട്ട്‌ സ്‌പോട്ടുകളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തിരുന്നു. രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ രോഗബാധ ഉണ്ടായിരുന്ന ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ , സ്ഥലങ്ങള്‍ എന്നിവയിലൂടെ രോഗവ്യാപനമുണ്ടാവുന്നത് തടയുന്നതിനായാണ് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രദേശത്ത് നടപ്പാക്കുന്നത്.

ജില്ലയില്‍ കണ്ടൈന്‍മെന്‍റ് സോണ്‍ പ്രഖ്യാപിക്കുന്നത് ആദ്യമായിട്ടാണ്. രോഗബാധ സ്ഥിരീകരിച്ച വ്യക്തി സഞ്ചരിക്കുകയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത വാര്‍ഡുകളാണ് കണ്ടോണ്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചത്. വളരെയധികം ജാഗ്രത ഈ ഘട്ടത്തില്‍ ആവശ്യമാണെന്നും പൊതുജനം ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ജില്ലയില്‍ പ്രഖ്യാപിക്കേണ്ടി വന്നേക്കാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത് സഞ്ചാരത്തിനും മറ്റും വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഘട്ടത്തിലേക്ക് നയിക്കും. അതുകൊണ്ട് അവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ. ക്വാറന്‍റൈനിലുള്ളവര്‍ റൂം ക്വാറന്‍റൈന്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. രോഗ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ച്‌ പൊതുജനം സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...