ശബരിമല തീര്‍ത്ഥാടനം : ആന്റിജൻ പരിശോധനയ്ക്കായി നിലയ്ക്കലില്‍ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങൾ എത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആന്റിജൻ പരിശോധനയ്ക്കായി നിലയ്ക്കലിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളെത്തുന്നു. 625 രൂപ നിരക്കിൽ പരിശോധനയ്ക്കായി പുതുതായി മൂന്ന് സ്വകാര്യ സ്ഥാപനങ്ങളാണ് നിലയ്ക്കലിൽ എത്തുന്നത്. നിലവിൽ ആരോഗ്യവകുപ്പിന്റെയും ഒരു സ്വകാര്യ സ്ഥാപനത്തിന്റെയും പരിശോധനാ കേന്ദ്രങ്ങളുണ്ടെങ്കിലും ഇതിൽ ആരോഗ്യവകുപ്പിന്റേതുമാത്രമാണ് തീർഥാടകർക്ക് സൗജന്യമായി ആന്റിജൻ പരിശോധന ചെയ്ത് നൽകുന്നത്.

സ്വകാര്യ സ്ഥാപനത്തിൽ പരിശോധിക്കുന്നതിന് ഒരാൾക്ക് 625 രൂപയാണ് ഈടാക്കുന്നത്. തീർഥാടകർക്ക് സൗജന്യമായി കോവിഡ് പരിശോധന ഒരിടയ്ക്ക് ദേവസ്വം ബോർഡ് ആലോചിച്ചിരുന്നെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം പരിശോധനാ ചെലവ് വഹിക്കാൻ കഴിയില്ലെന്നായിരുന്നു ബോർഡിന്റെ പ്രതികരണം. പന്ത്രണ്ടുവിളക്കിനുശേഷം ശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെ പ്രവേശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണ് നിലയ്ക്കലിൽ കൂടുതൽ ആന്റിജൻ പരിശോധനാകേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

അതേസമയം തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ നിലയ്ക്കൽ, പമ്പ, സന്നിധാനം, എന്നിവിടങ്ങളിലെല്ലാം ആരോഗ്യപ്രവർത്തകരുടെ എണ്ണവും കൂട്ടേണ്ടിവരും. മാത്രമല്ല മൂന്നിടത്തെയും പോലീസിന്റെ എണ്ണവും ആനുപാതികമായി വർധിപ്പിക്കേണ്ടി വരും. നിലയ്ക്കലും പമ്പയിലും ഒരുക്കിയിട്ടുള്ള ഭൗതിക സൗഹചര്യങ്ങളും വർധിപ്പിക്കേണ്ടിവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവന്നൂർ സഹകരണ തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് ഏറ്റെടുക്കാതെ ഭരണസമിതി

0
കൊച്ചി : കരുവന്നൂർ സഹകരണ തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ 128 കോടി...

സ്വകാര്യ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം ; പ്രിയദര്‍ശിനി സമിതി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ബസുടമകള്‍ സമരത്തിലേക്ക്

0
തിരുവനന്തപുരം: പ്രവര്‍ത്തന ചെലവ് കുറയ്ക്കാനുള്ള നിര്‍ദേശങ്ങളൊന്നും പ്രിയദര്‍ശിനി വിദഗ്ധ സമിതി റിപ്പോര്‍ട്ടിലില്ലെന്ന...

ജനനാവകാശ പൗരത്വം ; യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്‌പോർട്ട് ലഭിക്കാൻ പുതിയ നിബന്ധന

0
വാഷിങ്ടൺ : കുട്ടികൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളോട് സ്വന്തം യുഎസ് പൗരത്വമോ...

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷം ; ഗൾഫ് വിമാന സർവീസ് വീണ്ടും പ്രതിസന്ധിയിൽ

0
ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ...