കുടിയന്മാര്‍ക്ക് ആപ്പ് ; ബെവ്ക്യൂ ആപ്പ് വീണ്ടും വരുന്നു ; മദ്യം ഹോം ഡെലിവറിയും പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് പ്രധാന വരുമാന ശ്രോതസ്സായ മദ്യവില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ ബെവ്ക്യൂ ആപ്പ് സജീവമാക്കാന്‍ ബിവറേജ് കോര്‍പ്പറേഷന്‍. ഈ വര്‍ഷം ജനുവരിയില്‍ കോവിസ്‌ വ്യാപനത്തിന്റെ തോത് കുറഞ്ഞ് സാധാരണ നിലയില്‍ ആയതിനാല്‍ ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബെവ്കോ  എം.ഡി യോഗേഷ് ഗുപ്ത.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്. ഇവരുമായുള്ള ഒരു വര്‍ഷ കരാര്‍ നിലവിലുണ്ട്. ആപ്പ് പ്രവര്‍ത്തന സജ്ജമാണെന്നും കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്താമെന്നും കമ്പിനി അറിയിച്ചു. 2020 മേയ് 28ന് പ്ലേ സ്റ്റോറില്‍ എത്തിയ ബെവ്ക്യൂ ആപ്പ് 2021ജനുവരിയിലാണ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്. ആറര ലക്ഷം പേര്‍ ഉപയോഗിച്ചു. ആറര കോടിയോളം ടോക്കണുകള്‍ വിതരണം ചെയ്തു. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും ബെവ്കോ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...