പത്തനംതിട്ടയില്‍ ഇന്ന് 1016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 07

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 1014 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 23
2. പന്തളം 24
3. പത്തനംതിട്ട 41
4. തിരുവല്ല 52
5. ആനിക്കാട് 12
6. ആറന്മുള 31
7. അരുവാപുലം 34
8. അയിരൂര്‍ 16
9. ചെന്നീര്‍ക്കര 15
10. ചെറുകോല്‍ 4
11. ചിറ്റാര്‍ 33
12. ഏറത്ത് 14
13. ഇലന്തൂര്‍ 19
14. ഏനാദിമംഗലം 32
15. ഇരവിപേരൂര്‍ 17
16. ഏഴംകുളം 20
17. എഴുമറ്റൂര്‍ 8
18. കടമ്പനാട് 38
19. കടപ്ര 39
20. കലഞ്ഞൂര്‍ 33
21. കല്ലൂപ്പാറ 16
22. കവിയൂര്‍ 11
23. കൊടുമണ്‍ 31
24. കോയിപ്രം 19
25. കോന്നി 26
26. കൊറ്റനാട് 6
27. കോട്ടാങ്ങല്‍ 13
28. കോഴഞ്ചേരി 15
29. കുളനട 25
30. കുന്നന്താനം 19
31. കുറ്റൂര്‍ 7
32. മലയാലപ്പുഴ 16
33. മല്ലപ്പളളി 12
34. മല്ലപ്പുഴശേരി 1
35. മെഴുവേലി 12
36. മൈലപ്ര 4
37. നാറാണംമൂഴി 35
38. നാരങ്ങാനം 15
39. നെടുമ്പ്രം 4
40. നിരണം 10
41. ഓമല്ലൂര്‍ 12
42. പള്ളിക്കല്‍ 20
43. പന്തളം-തെക്കേക്കര 11
44. പെരിങ്ങര 21
45. പ്രമാടം 15
46. പുറമറ്റം 4
47. റാന്നി 12
48. റാന്നി-പഴവങ്ങാടി 13
49. റാന്നി-അങ്ങാടി 3
50. റാന്നി-പെരുനാട് 12
51. സീതത്തോട് 6
52. തണ്ണിത്തോട് 18
53. തോട്ടപ്പുഴശേരി 2
54. തുമ്പമണ്‍ 7
55. വടശേരിക്കര 31
56. വളളിക്കോട് 8
57. വെച്ചൂച്ചിറ 19

ജില്ലയില്‍ ഇതുവരെ ആകെ 160459 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 152895 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കോന്നി സ്വദേശി (61) 05.09.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കുളനട സ്വദേശി (76) 06.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) മല്ലപ്പളളി സ്വദേശി (72) 04.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) മെഴുവേലി സ്വദേശി (75) 06.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) ആറന്മുള സ്വദേശി (83) 06.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) ആറന്മുള സ്വദേശി (85) 02.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) കടപ്ര സ്വദേശി (75) 07.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1191 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 148240 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11243 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11037 പേര്‍ ജില്ലയിലും 206 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 19195 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7852 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 5094 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 16.2 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...