പത്തനംതിട്ടയില്‍ ഇന്ന് 420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ജൂലായ്‌ 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 420 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 20
2. പന്തളം 17
3. പത്തനംതിട്ട 13
4. തിരുവല്ല 6
5. ആനിക്കാട് 6
6. ആറന്മുള 8
7. അരുവാപുലം 5
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 4
11. ചിറ്റാര്‍ 1
12. ഏറത്ത് 5
13. ഇലന്തൂര്‍ 4
14. ഏനാദിമംഗലം 9
15. ഇരവിപേരൂര്‍ 9
16. ഏഴംകുളം 12
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 12
19. കടപ്ര 2
20. കലഞ്ഞൂര്‍ 5
21. കല്ലൂപ്പാറ 5
22. കവിയൂര്‍ 9
23. കൊടുമണ്‍ 1
24. കോയിപ്രം 18
25. കോന്നി 7
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 5
28. കോഴഞ്ചേരി 3
29. കുളനട 12
30. കുന്നന്താനം 26
31. കുറ്റൂര്‍ 30
32. മലയാലപ്പുഴ 7
33. മല്ലപ്പളളി 15
34. മല്ലപ്പുഴശേരി 9
35. മെഴുവേലി 3
36. മൈലപ്ര 1
37. നാറാണംമൂഴി 7
38. നാരങ്ങാനം 15
39. നെടുമ്പ്രം 2
40. നിരണം 6
41. പളളിക്കല്‍ 11
42. പന്തളം തെക്കേക്കര 2
43. പെരിങ്ങര 5
44. പ്രമാടം 3
45. പുറമറ്റം 4
46. റാന്നി 7
47. റാന്നി-പഴവങ്ങാടി 3
48. റാന്നി-അങ്ങാടി 2
49. റാന്നി-പെരുനാട് 4
50. സീതത്തോട് 1
51. തണ്ണിത്തോട് 5
52. തോട്ടപ്പുഴശേരി 3
53. തുമ്പമണ്‍ 7
54. വടശേരിക്കര 10
55. വളളിക്കോട് 9
56. വെച്ചൂച്ചിറ 14

ജില്ലയില്‍ ഇതുവരെ ആകെ 120918 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 113457 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) നാറാണംമൂഴി സ്വദേശി(29) 08.07.2021ന് സ്വവസതിയില്‍ വെച്ച്  മരണമടഞ്ഞു.
2) അടൂര്‍ സ്വദേശി(59) 07.07.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) കൊറ്റനാട് സ്വദേശി(72) 05.07.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
4) 30.05.2021 ന് രോഗ ബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശി (58) 08.07.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 445 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 115762 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4438 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4232 പേര്‍ ജില്ലയിലും  206 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 11738 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1527 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3199 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 79 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 69 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16464 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1) ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 312254, 1113, 313367.
2) റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 303106 , 1983, 305089.
3) റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 49655, 16, 49671.
4) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5) ട്രൂനാറ്റ് പരിശോധന 8576, 6, 8582.
6) സി.ബി.നാറ്റ് പരിശോധന 885, 0, 885.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 674961, 3118, 678079.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 495356, 2419, 497775.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 1170317, 5537, 1175854.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5537 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2309 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.28 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.1 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 131 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 134 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 902 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...