പത്തനംതിട്ടയില്‍ ഇന്ന് 434 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ജൂലായ്‌ 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 432 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 16
2. പന്തളം 15
3. പത്തനംതിട്ട 15
4. തിരുവല്ല 24
5. ആനിക്കാട് 9
6. ആറന്മുള 16
7. അരുവാപുലം 3
8. അയിരൂര്‍ 10
9. ചെന്നീര്‍ക്കര 17
10. ചെറുകോല്‍ 7
11. ചിറ്റാര്‍ 1
12. ഏറത്ത് 4
13. ഇലന്തൂര്‍ 12
14. ഏനാദിമംഗലം 9
15. ഇരവിപേരൂര്‍ 3
16. ഏഴംകുളം 19
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 6
19. കടപ്ര 4
20. കലഞ്ഞൂര്‍ 7
21. കല്ലൂപ്പാറ 3
22. കവിയൂര്‍ 6
23. കൊടുമണ്‍ 9
24. കോയിപ്രം 1
25. കോന്നി 19
26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 5
28. കോഴഞ്ചേരി 3
29. കുളനട 1
30. കുന്നന്താനം 11
31. കുറ്റൂര്‍ 7
32. മലയാലപ്പുഴ 4
33. മല്ലപ്പളളി 9
34. മല്ലപ്പുഴശേരി 9
35. മെഴുവേലി 5
36. നാറാണംമൂഴി 12
37. നാരങ്ങാനം 10
38. നിരണം 3
39. ഓമല്ലൂര്‍ 6
40. പള്ളിക്കല്‍ 18
41. പന്തളം-തെക്കേക്കര 3
42. പെരിങ്ങര 6
43. പ്രമാടം 14
44. പുറമറ്റം 2
45. റാന്നി 7
46. റാന്നി-പഴവങ്ങാടി 3
47. റാന്നി-അങ്ങാടി 12
48. റാന്നി-പെരുനാട് 16
49. സീതത്തോട് 4
50. തണ്ണിത്തോട് 3
51. തോട്ടപ്പുഴശേരി 1
52. വടശേരിക്കര 2
53. വളളിക്കോട് 6
54. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 120495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 113037 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 29.06.2021ന് രോഗബാധ സ്ഥിരീകരിച്ച കടമ്പനാട് സ്വദേശി (75) 07.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) 25.06.2021ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശി (90) 06.07.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) 22.06.2021ന് രോഗബാധ സ്ഥിരീകരിച്ച സീതത്തോട് സ്വദേശി (62) 29.06.2021ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 275 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 115317 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4464 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4269 പേര്‍ ജില്ലയിലും 195 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 11857 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1506 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3162 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 65 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 80 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16525 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1) ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 311059, 1195, 312254.
2) റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 300502, 2604, 303106.
3) റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 49632, 23, 49655.
4) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5) ട്രൂനാറ്റ് പരിശോധന 8570, 6, 8576.
6) സി.ബി.നാറ്റ് പരിശോധന 883, 2, 885.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 671131, 3830, 674961.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 492788, 2568, 495356.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 1163919, 6398, 1170317.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6398 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2795 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.36 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.3 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.4 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 142 കോളുകളും  ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 137 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1154 കോളുകള്‍ നടത്തുകയും ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...