പത്തനംതിട്ടയില്‍ ഇന്ന് 549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ജൂലായ്‌ 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 546 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 3
2. പന്തളം 36
3. പത്തനംതിട്ട 13
4. തിരുവല്ല 24
5. ആനിക്കാട് 16
6. ആറന്മുള 14
7. അരുവാപുലം 26
8. അയിരൂര്‍ 15
9. ചെന്നീര്‍ക്കര 13
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 4
12. ഏറത്ത് 4
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 11
15. ഇരവിപേരൂര്‍ 10
16. ഏഴംകുളം 13
17. എഴുമറ്റൂര്‍ 1
18. കടമ്പനാട് 9
19. കടപ്ര 6
20. കലഞ്ഞൂര്‍ 5
21. കല്ലൂപ്പാറ 6
22. കവിയൂര്‍ 6
23. കൊടുമണ്‍ 18
24. കോയിപ്രം 4
25. കോന്നി 33
26. കൊറ്റനാട് 5
27. കോട്ടാങ്ങല്‍ 7
28. കോഴഞ്ചേരി 11
29. കുളനട 10
30. കുന്നന്താനം 24
31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 2
33. മല്ലപ്പളളി 21
34. മല്ലപ്പുഴശേരി 4
35. മെഴുവേലി 9
36. മൈലപ്ര 1
37. നാറാണംമൂഴി 3
38. നാരങ്ങാനം 5
39. നെടുമ്പ്രം 17
40. നിരണം 3
41. ഓമല്ലൂര്‍ 10
42. പള്ളിക്കല്‍ 26
43. പന്തളം-തെക്കേക്കര 4
44. പെരിങ്ങര 3
45. പ്രമാടം 11
46. പുറമറ്റം 5
47. റാന്നി 4
48. റാന്നി-പഴവങ്ങാടി 5
49. റാന്നി-പെരുനാട് 11
50. സീതത്തോട് 5
51. തണ്ണിത്തോട് 8
52. തോട്ടപ്പുഴശേരി 2
53. വടശേരിക്കര 16
54. വളളിക്കോട് 6
55. വെച്ചൂച്ചിറ 12

ജില്ലയില്‍ ഇതുവരെ ആകെ 129009 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 121494 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കൂടല്‍ സ്വദേശി (63) 27.07.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) 10.07.2021ന് രോഗബാധ സ്ഥിരീകരിച്ച വെച്ചൂച്ചിറ സ്വദേശി (64) 26.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) 22.07.2021ന് രോഗബാധ സ്ഥിരീകരിച്ച നിരണം സ്വദേശി (86) 27.07.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) 22.07.2021ന് രോഗബാധ സ്ഥിരീകരിച്ച കവിയൂര്‍ സ്വദേശി (61) 27.07.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 403 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 123230 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4996 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4816 പേര്‍ ജില്ലയിലും 180 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10631 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1521 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3010 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്നും ഇന്ന് തിരിച്ചെത്തിയ 29 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 61 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15162 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7344 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2842 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.00 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.5 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 138 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 151 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 773 കോളുകള്‍ നടത്തുകയും ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...