ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ച കേസില്‍ യുവതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ച കേസില്‍ യുവതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും. ഭര്‍ത്താവിന്റെ അമ്മയെ കടിച്ച്‌ പരിക്കേല്‍പ്പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറില്‍ താടിക്കാരന്‍ വീട്ടില്‍ മിയ ജോസ് എന്ന യുവതിയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ചത്.

അതേസമയം മിയ നല്‍കിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവ് ദീപു കെ.തോമസിനെ വിട്ടയച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഇരു കേസുകളും ഒരുമിച്ച്‌ പരിഗണിക്കുകയായിരുന്നു കോടതി. ഇരുവരും പിരിഞ്ഞു താമസിക്കുന്നതിനിടെയായിരുന്നു ഭാര്‍ത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ചത്. 2016 ജൂലൈ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് ദീപുവിന്റെ മാതാപിതാക്കളായ മണ്ണുത്തി കുണ്ടുകുളം ഇട്ട്യാടത്ത് വീട്ടില്‍ തോമസിനെയും ലൈലയെയും താമസിക്കുന്ന വീട്ടിലെത്തി മിയ ആക്രമിക്കുകയായിരുന്നു.

ഭര്‍തൃമാതാവിന്റെ ചുമലില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. മിയ കടിച്ചപ്പോള്‍ ചുമലില്‍ നിന്ന് മാംസം പറിഞ്ഞു പോയതിന്റെ തെളിവ് കേസില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ദീപുവിനും മാതാപിതാക്കള്‍ക്കുമെതിരെ മണ്ണുത്തി പോലീസില്‍ സ്ത്രീധന പീഡന പരാതി നല്‍കുകയും ചെയ്തു. അതേസമയം സംഭവ സമയം ദീപു കോട്ടയത്തെ വീട്ടിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...