പത്തനംതിട്ടയില്‍ ഇന്ന് 317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 304 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 62 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, ആനന്ദപ്പളളി, കണ്ണംകോട് പറക്കോട്, പന്നിവിഴ, കരുവാറ്റ) 20
2 പന്തളം (കുരമ്പാല, പന്തളം, തോന്നല്ലൂര്‍) 6
3 പത്തനംതിട്ട (നന്നുവക്കാട്, പത്തനംതിട്ട) 22
4 തിരുവല്ല (തിരുമൂലപുരം, കുറ്റപ്പുഴ, കാട്ടൂര്‍ക്കര, തുകലശേരി) 8
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 4
6 ആറന്മുള (എരുമക്കാട്) 4
7 അരുവാപുലം 1
8 ചിറ്റാര്‍ (വയ്യാറ്റുപുഴ, ചിറ്റാര്‍) 11
9 ഏറത്ത് (ചൂരക്കോട്, വെളളകുളങ്ങര, മണക്കാല) 18
10 ഇലന്തൂര്‍ 1
11 ഏനാദിമംഗലം (മങ്ങാട്, മാരൂര്‍) 2
12 ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ) 6
13 ഏഴംകുളം (നെടുമണ്‍, അറുകാലിക്കല്‍, തേപ്പുപാറ, ഏഴംകുളം, ഇളങ്ങമംഗലം) 13
14 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 6
15 കടമ്പനാട് (കടമ്പനാട് സൗത്ത്, തുവയൂര്‍ സൗത്ത്) 4
16 കടപ്ര (കടപ്ര, വളഞ്ഞവട്ടം) 8
17 കലഞ്ഞൂര്‍ (കൂടല്‍, കലഞ്ഞൂര്‍) 5
18 കവിയൂര്‍ 1
19 കൊടുമണ്‍ (ഇടത്തിട്ട, അങ്ങാടിക്കല്‍ സൗത്ത്, ചന്ദനപ്പളളി, ഐക്കാട്) 11
20 കോയിപ്രം (കുമ്പനാട്, പൂല്ലാട്) 8
21 കോന്നി (അട്ടച്ചാക്കല്‍, ഇഞ്ചപ്പാറ, അതുമ്പുംകുളം) 3
22 കോഴഞ്ചേരി 1
23 കുളനട (മാന്തുക, തുമ്പമണ്‍ താഴം) 2
24 കുന്നന്താനം 1
25 കുറ്റൂര്‍ (വെസ്റ്റ് ഓതറ, വെണ്‍പാല) 20
26 മലയാലപ്പുഴ (കുമ്പളാംപൊയ്ക, ഏറം) 6
27 മല്ലപ്പളളി (പാടിമണ്‍, കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി ഈസ്റ്റ്, നെടുങ്ങാടപ്പളളി) 12
28 മെഴുവേലി 1
29 നാറാണംമൂഴി (തോമ്പിക്കണ്ടം, കുടമുരുട്ടി) 4
30 നാരങ്ങാനം (നാരങ്ങാനം) 2
31 നിരണം (നിരണം) 8
32 ഓമല്ലൂര്‍ (വാഴമുട്ടം, മഞ്ഞിനിക്കര) 6
33 പള്ളിക്കല്‍ (തെങ്ങമം, പഴകുളം, പെരിങ്ങനാട്, പാറക്കൂട്ടം) 12
34 പന്തളം-തെക്കേക്കര (പെരുമ്പുളിക്കല്‍, പറന്തല്‍) 2
35 പെരിങ്ങര (പെരിങ്ങര, ആലംതുരുത്തി, കാരയ്ക്കല്‍, വേങ്ങല്‍, മേപ്രാല്‍) 11
36 പ്രമാടം (പ്രമാടം) 2
37 പുറമറ്റം (പുറമറ്റം) ) 2
38 റാന്നി (കക്കുടുമണ്‍, പുതുശേരിമല, ചെറുകളഞ്ഞി) 4
39 റാന്നി പഴവങ്ങാടി (ഐത്തല, ഇടമണ്‍, പഴവങ്ങാടി) 9
40 റാന്നി അങ്ങാടി (ഉന്നക്കാവ്, നെല്ലിക്കാമണ്‍) 2
41 റാന്നി പെരുനാട് (ശബരിമല, ളാഹ) 25
42 സീതത്തോട് (ആങ്ങമൂഴി, തോട്ടമണ്‍പാറ) 2
43 തുമ്പമണ്‍ (മുട്ടം, തുമ്പമണ്‍) 2
44 വടശേരിക്കര (പേഴുംപാറ, കുമ്പളാത്തമണ്‍, വടശേരിക്കര) 4
45 വളളിക്കോട് (ഞക്കുനിലം, വളളിക്കോട്) 6
46 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറുഞ്ഞി) 9

പത്തനംതിട്ട ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച ആന്ധ്ര സ്വദേശികളായ രണ്ടു പേരെയും തമിഴ്‌നാട് സ്വദേശികളായ നാലു പേരെയും അതത് സംസ്ഥാനങ്ങളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 21152 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 17214 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഡിസംബര്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (70) ഡിസംബര്‍ മൂന്നിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) നവംബര്‍ 27ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശിനി (62) ഡിസംബര്‍ രണ്ടിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 23 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 128 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 18664 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2360 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2209 പേര്‍ ജില്ലയിലും 151 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 111
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 31
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 86
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 170
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 119
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 65
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 94
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 59
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 68
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 995
11 സ്വകാര്യ ആശുപത്രികളില്‍ 123
ആകെ 1921

ജില്ലയില്‍ 3879 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2465 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4115 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 89 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 141 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10459 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 120687, 801, 121488.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 102751, 1397, 104148.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 5056, 203, 5259.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4074, 24, 4098.
6 സി.ബി.നാറ്റ് പരിശോധന 294, 0, 294.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 233347, 2425, 235772.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1497 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3922 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1918 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.50 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.37 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 132 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1255 കോളുകള്‍ നടത്തുകയും ഏഴു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...