പത്തനംതിട്ടയില്‍ ഇന്ന് 404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും  372 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 69 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍(മേലൂട്, മൂന്നാളം, ആനന്ദപ്പളളി, പറക്കോട്, അടൂര്‍, പന്നിവിഴ) 16
2 പന്തളം (മങ്ങാരം, മുടിയൂര്‍കോണം, പൂഴിക്കാട്, തോന്നല്ലൂര്‍, കുരമ്പാല, പന്തളം) 20
3 പത്തനംതിട്ട (കുമ്പഴ, വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, വെട്ടൂര്‍, പത്തനംതിട്ട) 24
4 തിരുവല്ല (മുത്തൂര്‍, തുകലശേരി, ചുമത്ര, പാലിയേക്കര, ആലംതുരുത്തി, തിരുമൂലപുരം, കാട്ടൂര്‍ക്കര, കാവുംഭാഗം, മഞ്ഞാടി) 22
5 ആനിക്കാട് (നൂറോമാവ്) 3
6 ആറന്മുള (നീര്‍വിളാകം, വല്ലന, ഇടയാറന്മുള) 5
7 അരുവാപുലം 1
8 അയിരൂര്‍ (അയിരൂര്‍, തടിയൂര്‍) 2
9 ചെന്നീര്‍ക്കര(ഊന്നുകല്‍, ചെന്നീര്‍ക്കര) 4
10 ചെറുകോല്‍ (ചെറുകോല്‍, കീക്കൊഴൂര്‍) 2
11 ചിറ്റാര്‍ (നീലിപിലാവ്, ചിറ്റാര്‍) 9
12 ഏറത്ത് (വയല, വെളളകുളങ്ങര, ഏറത്ത്, ചൂരക്കോട്, മണക്കാല, വടക്കടത്തുകാവ്) 19
13 ഇലന്തൂര്‍ (നെല്ലിക്കാല, ഇലന്തൂര്‍) 4
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ (വളളംകുളം) 10
16 ഏഴംകുളം (പുതുമല, ഏനാത്ത്, ഏഴംകുളം) 4
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 5
18 കടമ്പനാട് (തുവയൂര്‍, കടമ്പനാട്) 7
19 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 5
20 കലഞ്ഞൂര്‍ 1
21 കല്ലൂപ്പാറ (കല്ലൂപ്പാറ) 4
22 കവിയൂര്‍ (കവിയൂര്‍, മുണ്ടിയപ്പളളി, ഞാലിക്കണ്ടം) 10
23 കൊടുമണ്‍ (കൊടുമണ്‍) 3
24 കോയിപ്രം (പുല്ലാട്, കുറവന്‍കുഴി) 8
25 കോന്നി (ഇളകൊളളൂര്‍, കോന്നി) 3
26 കൊറ്റനാട് (ചാലപ്പളളി) 2
27 കോട്ടാങ്ങല്‍ (ചുങ്കപ്പാറ, വായ്പ്പൂര്‍, കോട്ടാങ്ങല്‍) 7
28 കോഴഞ്ചേരി (കോഴഞ്ചേരി, മേലുകര) 2
29 കുളനട (കൈപ്പുഴ, കുളനട) 5
30 കുന്നന്താനം (ആഞ്ഞിലിത്താനം, പാലയ്ക്കാതകിടി) 11
31 കുറ്റൂര്‍ (തെങ്ങേലി, വെസ്റ്റ് ഓതറ, കുറ്റൂര്‍) 14
32 മല്ലപ്പളളി (മല്ലപ്പളളി, മല്ലപ്പളളി നോര്‍ത്ത്) 8
33 മല്ലപ്പുഴശേരി (കാരംവേലി, കുഴിക്കാല, കാഞ്ഞിരവേലി) 3
34 മെഴുവേലി (മെഴുവേലി, ഇലവുംതിട്ട) 5
35 നാറാണംമൂഴി (നാറാണംമൂഴി) 2
36 നാരങ്ങാനം (നാരങ്ങാനം, തോന്ന്യാമല) 6
37 നെടുമ്പ്രം (നെടുമ്പ്രം, കല്ലൂങ്കല്‍) 3
38 നിരണം (നിരണം) 5
39 പളളിക്കല്‍ (പെരിങ്ങനാട്, പഴകുളം, അമ്മകണ്ടകര, തെങ്ങമം, ചെറുപുഞ്ച) 11
40 പന്തളം-തെക്കേക്കര (പറന്തല്‍, പൊങ്ങലടി, പാറക്കര, തട്ട) 12
41 പെരിങ്ങര (പെരുന്തുരുത്തി, ഇടിഞ്ഞില്ലം, ആലംതുരുത്തി) 9
42 പ്രമാടം (പ്രമാടം, പൂങ്കാവ്) 8
43 പുറമറ്റം (പുറമറ്റം, വെണ്ണിക്കുളം) 3
44 റാന്നി (ചെല്ലക്കാട്, ഇടക്കുളം, റാന്നി) 6
45 റാന്നി പഴവങ്ങാടി (ഐത്തല, കരികുളം, കക്കുടുമണ്‍) 14
46 റാന്നി അങ്ങാടി (പുല്ലൂപ്രം) 2
47 റാന്നി പെരുനാട് (കൂനംകര, പെരുനാട്, പമ്പ, നിലയ്ക്കല്‍) 12
48 സീതത്തോട് 1
49 തണ്ണിത്തോട് 1
50 തോട്ടപ്പുഴശ്ശേരി (കുറിയന്നൂര്‍, നാരകത്താണി, കുറങ്ങഴ, തോണിപ്പുഴ) 15
51 വടശേരിക്കര (വടശേരിക്കര, ചെറുകുളഞ്ഞി, കുമ്പളാംപൊയ്ക, പേഴുംപാറ) 25
52 വളളിക്കോട് (ഞക്കുനിലം, വാഴമുട്ടം ഈസ്റ്റ്, കൈപ്പട്ടൂര്‍) 4
53 വെച്ചൂച്ചിറ (മുക്കൂട്ടുതറ, മണ്ണടിശാല, പുഞ്ചിരിമുക്ക്, കക്കുടുക്ക) 16

ജില്ലയില്‍ ഇതുവരെ ആകെ 23991 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 19836 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഡിസംബര്‍ ഒന്‍പതിന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പഴവങ്ങാടി സ്വദേശി (60)ഡിസംബര്‍ 14ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) ഡിസംബര്‍ 10ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (45) ഡിസംബര്‍ 14ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) ഡിസംബര്‍ മൂന്നിന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (71) ഡിസംബര്‍ 15ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

4) കോട്ടാങ്ങല്‍ സ്വദേശിനി (59)ഡിസംബര്‍ 14ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 40 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 237 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 21066 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2780 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2578 പേര്‍ ജില്ലയിലും  202 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 140
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 38
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 107
4 കോഴഞ്ചേരി മുത്തൂറ്റ് 127
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 181
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 35
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 106
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 27
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 39
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1319
11 സ്വകാര്യ ആശുപത്രികളില്‍ 102
ആകെ 2221

ജില്ലയില്‍ 3792 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2020 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3718 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 52 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 99 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9530 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 129224, 955, 130179.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 115840, 1462, 117302.
3 റാപ്പിഡ് ആന്റിജന്‍  7505, 214 , 7719.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4356, 34, 4390.
6 സി.ബി.നാറ്റ് പരിശോധന 325, 3, 328.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 257735, 2668, 260403.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2373 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5041 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2415 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.44 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.62 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 47 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1360 കോളുകള്‍ നടത്തുകയും ആറു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...