പത്തനംതിട്ടയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 22

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 94 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (പറക്കോട്, കരുവാറ്റ, ആനന്ദപ്പള്ളി, അടൂര്‍) 9
2.പന്തളം (മുളമ്പുഴ, പന്തളം,) 2
3.പത്തനംതിട്ട ( പത്തനംതിട്ട, കല്ലുംകടവ്, കൊടുംതറ, പേട്ട) 6
4.തിരുവല്ല (തുകലശ്ശേരി, കുറ്റപ്പുഴ, തിരുമൂലപുരം, ചുമത്ര, കാവൂംഭാഗം) 7
5.അയിരൂര്‍ (കൈതക്കൊടി, തീയാടിക്കല്‍, ഇടപ്പാവൂര്‍ ) 3
6.ചെന്നീര്‍ക്കര (പ്രക്കാനം) 2
7.ചിറ്റാര്‍ (പന്നിയാര്‍) 1
8. ഇലന്തൂര്‍ 1
9.ഏനാദിമംഗലം (കുറുമ്പകര, മങ്ങാട്, ഇളമണ്ണൂര്‍) 7
10.ഏഴംകുളം (കൈത്തപ്പറമ്പ്, പറക്കോട്, നെടുമണ്‍, വയല,തേപ്പുപാറ, ഇളങ്ങമംഗലം) 13
11.കലഞ്ഞൂര്‍ (കൂടല്‍, കലഞ്ഞൂര്‍) 2
12. കവിയൂര്‍ (കവിയൂര്‍, മുണ്ടിയപ്പള്ളി) 10
13. കോന്നി (പെരിഞ്ഞൊട്ടയ്ക്കല്‍, ഊന്നുകല്‍) 2
14. കൊറ്റനാട് (പെരുമ്പെട്ടി) 1
15. കോഴഞ്ചേരി (തെക്കേമല, പുന്നയ്ക്കാട്) 3
16. കുളനട (ഉളനാട് ) 1
17. കുന്നന്താനം) 1
18. കുറ്റൂര്‍ (വെസ്റ്റ് ഓതറ) 1
19. മല്ലപ്പളളി (ചെങ്ങരൂര്‍, പുതുശ്ശേരി ) 2
20. മല്ലപ്പുഴശ്ശേരി 2
21. മെഴുവേലി (ഇലവുംതിട്ട ) 1
22. മൈലപ്ര (മൈലപ്ര, മേക്കൊഴൂര്‍ ) 3
23. നാരങ്ങാനം (നാരങ്ങാനം വെസ്റ്റ്) 1
24. നിരണം (നിരണം നോര്‍ത്ത് ) 1
25. ഓമല്ലൂര്‍ (വാഴമുട്ടം ) 1
26. പളളിക്കല്‍ (മേലൂട്, അമ്മകണ്ടകര, പെരിങ്ങനാട്) 3
27. പന്തളം-തെക്കേക്കര (പറന്തല്‍, പന്തളം തെക്കേക്കര) 2
28. പ്രമാടം (മല്ലശ്ശേരി) 2
29. പുറമറ്റം (വെണ്ണിക്കുളം) 2
30. റാന്നി (ഐത്തല) 1
31. റാന്നി പഴവങ്ങാടി (ചേത്തയ്ക്കല്‍) 1
32. തുമ്പമണ്‍ (തുമ്പമണ്‍) 1
33. വടശ്ശേരിക്കര (മണിയാര്‍) 1
34. വളളിക്കോട് (വി കോട്ടയം ) 1

ജില്ലയില്‍ ഇതുവരെ ആകെ 54369 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 48871 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെമരണം റിപ്പോര്‍ട്ട് ചെയ്തു.

1) 09.02.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (85) 21.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) കല്ലൂപ്പാറ സ്വദേശിനി(58)20.02.2021ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

3) 08.02.2021ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (55) 11.02.2021 ന് കോട്ടയം സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 582 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 48925 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5114 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4817പേര്‍ ജില്ലയിലും 297പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 126
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 47
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 69
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 68
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 99
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 65
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 38
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 57
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 11
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 33
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4025
13 സ്വകാര്യ ആശുപത്രികളില്‍ 179
ആകെ 4819

ജില്ലയില്‍ 11809 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3758 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3265 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 234 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 38 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18832പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 190524, 1275, 191799.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 185048, 496, 185544.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 33924, 786, 34710.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6270, 42, 6312.
6 സി.ബി.നാറ്റ് പരിശോധന 604, 0, 604.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 416855, 2599, 419454.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 206602, 1447, 208049.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍+സ്വകാര്യം) 623457, 4046, 627503.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4046 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3415 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.66 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 51 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 87 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 392 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...