പത്തനംതിട്ടയില്‍ ഇന്ന് 480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 13

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 480 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും  ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും  468 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കരുവാറ്റ, പന്നിവഴ, പറക്കോട്, ആനന്ദപ്പള്ളി) 14
2 പന്തളം (തോട്ടക്കോണം, മങ്ങാരം, മുടിയൂര്‍കോണം, കുരമ്പാല) 16
3 പത്തനംതിട്ട (മൈലാടുംപാറ, കുമ്പഴ, അഴൂര്‍, വലഞ്ചുഴി, പേട്ട, ചുരുളിക്കോട്, പത്തനംതിട്ട, താഴെവെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍) 34
4 തിരുവല്ല (തിരുവല്ല, തുകലശ്ശേരി, മഞ്ഞാടി, മുത്തൂര്‍) 6
5 ആനിക്കാട് (നൂറോമാവ്) 3
6 ആറന്മുള (കോട്ട, ഇടയാറന്മുള, കാരയ്ക്കാട്, ആറാട്ടുപുഴ) 7
7 അരുവാപുലം (ഊട്ടുപാറ, അരുവാപുലം, കുമ്മണ്ണൂര്‍) 8
8 അയിരൂര്‍ (തടിയൂര്‍, കൈതക്കോടി, കോട്ടാത്തൂര്‍) 11
9 ചെന്നീര്‍ക്കര (ഈന്നുകല്‍, പ്രക്കാനം, മുട്ടത്തുകോണം) 16
10 ചെറുകോല്‍ (ചെറുകോല്‍) 1
11 ചിറ്റാര്‍ (നീലിപിലാവ്, വയ്യാറ്റുപുഴ) 3
12 ഏറത്ത് (പുതുശ്ശേരി ഭാഗം, വയല, തുവയൂര്‍, വടക്കടത്തുകാവ്, മണക്കാല) 14
13 ഇലന്തൂര്‍ (വാരിയാപുരം, ഇടപരിയാരം, ഇലന്തൂര്‍) 7
14 ഏനാദിമംഗലം (പുതംങ്കര, കുറുമ്പകര, ഇളമണ്ണൂര്‍, മാരൂര്‍) 21
15 ഇരവിപേരൂര്‍ (നെല്ലിമല, വളളംകുളം ഈസ്റ്റ്, ഓതറ) 17
16 ഏഴംകുളം (കൈതപ്പറമ്പ്, പറക്കോട്, ഏനാത്ത്, അറുകാലിക്കല്‍ വെസ്റ്റ്, നെടുമണ്‍) 10
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, തെള്ളിയൂര്‍) 6
18 കടമ്പനാട് (നെല്ലിമുകള്‍, തുവയൂര്‍ സൗത്ത്, കടമ്പനാട്, മണ്ണടി) 10
19 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 2
20 കലഞ്ഞൂര്‍ (കൂടല്‍, നെടുമണ്‍കാവ്, കലഞ്ഞൂര്‍) 5
21 കല്ലൂപ്പാറ (തുരുത്തിക്കാട്) 1
22 കൊടുമണ്‍ (ചന്ദനപ്പള്ളി, അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍ നോര്‍ത്ത്, ഐക്കാട്) 7
24 കോയിപ്രം (കുമ്പനാട്, പുല്ലാട്, നെല്ലിമല) 14
25 കോന്നി (മങ്ങാരം, അതുമ്പുംകുളം, വട്ടക്കാവ്, കോന്നി, ചേരിമുക്ക്,വകയാര്‍, പയ്യനാമണ്‍) 17
26 കൊറ്റനാട് (പെരുമ്പെട്ടി) 1
27 കോട്ടാങ്ങല്‍ (പാടിമണ്‍, വായ്പ്പൂര്‍) 3
28 കോഴഞ്ചേരി (കോഴഞ്ചേരി) 4
29 കുളനട (കൈപ്പുഴ, ഇളനാട്, കൈപ്പുഴ നോര്‍ത്ത്, മാന്തുക) 11
30 കുന്നന്താനം (പാലയ്ക്കത്തകിടി, ആഞ്ഞിലിത്താനം) 5
31 കുറ്റൂര്‍ (കുറ്റൂര്‍, വെസ്റ്റ് ഓതറ) 4
32 മലയാലപ്പുഴ (ഏറം, മലയാലപ്പുഴ) 2
33 മല്ലപ്പളളി (മഞ്ഞത്താനം,നാരകത്താണി, മല്ലപ്പളളി വെസ്റ്റ്) 21
34 മല്ലപ്പുഴശ്ശേരി(കാരംവേലി, പുന്നയ്ക്കാട്) 3
35 മെഴുവേലി (ഇലവുംതിട്ട) 2
36 മൈലപ്ര (മൈലപ്ര) 6
37 നാറാണംമൂൂഴി (കുടമുരുട്ടി, തോമ്പിക്കണ്ടം, അടിച്ചിപ്പുഴ) 10
38 നാരങ്ങാനം (നാരാങ്ങാനം വെസ്റ്റ്, നാരാങ്ങാനം നോര്‍ത്ത്, തോന്ന്യാമല) 9
39 നെടുമ്പ്രം 1
40 നിരണം 1
41 ഓമല്ലൂര്‍ (നടുവത്ത്കാവ്, മുളളനിക്കാട്, വാഴമുട്ടം) 13
42 പളളിക്കല്‍ (പാറക്കൂട്ടം, തോട്ടുവ, തെക്കുമുറി, തെങ്ങുംതാര, പഴകുളം, പളളിക്കല്‍) 12
43 പന്തളം-തെക്കേക്കര (പടുകോട്ടയ്ക്കല്‍, മങ്കുഴി, ഇടമാലി, തട്ട) 9
44 പെരിങ്ങര (പെരുംതുരുത്തി, പെരിങ്ങര) 5
45 പ്രമാടം (പുളിമുക്ക്, ഇളപ്പുപാറ, തെങ്ങുംകാവ്, മല്ലശ്ശേരി) 12
46 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 5
47 റാന്നി (മന്ദിരം, തോട്ടമണ്‍, മോതിരവയല്‍, ചേത്തയ്ക്കല്‍) 8
48 റാന്നി പഴവങ്ങാടി (മക്കപ്പുഴ, കാരികുളം, വലയികാവ്, ഐത്തല) 9
49 റാന്നി അങ്ങാടി (പുല്ലൂപ്രം, ഈട്ടിച്ചുവട്) 13
50 റാന്നി പെരുനാട് (മാടമണ്‍, പെരുനാട്) 4
51 സീതത്തോട് (സീതത്തോട്) 2
52 തണ്ണിത്തോട് (തേക്കുതോട്) 7
53 തോട്ടപ്പുഴശ്ശേരി (കുറിയന്നൂര്‍, കോളഭാഗം) 6
54 തുമ്പമണ്‍ (തുമ്പമണ്‍) 2
55 വടശ്ശേരിക്കര (ഇടക്കുളം, വടശ്ശേരിക്കര, പേഴുംപാറ, കുമ്പളാംപൊയ്ക) 16
56 വളളിക്കോട് (കൈപ്പട്ടൂര്‍, വി-കോട്ടയം, ഞക്കുനിലം, വാഴമുട്ടം ഈസ്റ്റ്) 10

ജില്ലയില്‍ ഇതുവരെ ആകെ 51018 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 45660 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 31.01.2021ന് രോഗബാധ സ്ഥിരീകരിച്ച കുളനട സ്വദേശി (68) 12.02.2021-ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 31.01.2021ന് രോഗബാധ സ്ഥിരീകരിച്ച മെഴുവേലി സ്വദേശി (82) 13.02.2021-ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) നിരണം സ്വദേശി (34) 12.02.2021-ന് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 257 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 44352 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6362 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6056 പേര്‍ ജില്ലയിലും 306 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 135
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 55
4 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 109
5 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 79
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 77
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 45
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 43
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 112
10 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 35
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 21
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4736
9 സ്വകാര്യ ആശുപത്രികളില്‍ 195
ആകെ 5644

ജില്ലയില്‍ 12164 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3594 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3534 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 204 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 61 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19292 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 182773, 1022, 183795.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 181431, 397, 181828.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 30188, 477, 30665.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6022, 40, 6062.
6 സി.ബി.നാറ്റ് പരിശോധന 566, 7, 573.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 401465, 1943, 403408.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1882 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3825 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3281 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.22 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 52 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 804 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...