Thursday, May 16, 2024 3:43 pm

പത്തനംതിട്ടയില്‍ ഇന്ന് 487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നതും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 477 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 30 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, അടൂര്‍, പന്നിവിഴ, മൂന്നാളം) 17
2 പന്തളം (പന്തളം, കടയ്ക്കാട്, മങ്ങാരം, കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 17
3 പത്തനംതിട്ട (അഴൂര്‍, കുമ്പഴ, ചുരളിക്കോട്, കൊടുംന്തറ, കുലശേഖരപതി,) 19
4 തിരുവല്ല (മുത്തൂര്‍, പൊടിയാടി, ചുമത്ര, കാവുംഭാഗം, മഞ്ഞാടി) 28
5 ആനിക്കാട് (ആനിക്കാട്) 2
6 അരുവാപുലം (ഐരവണ്‍, മുതുപേഴുംങ്കല്‍) 2
7 ആറന്മുള (വല്ലന, കുറിച്ചിമുട്ടം, ആറന്മുള, ഇടയാറന്മുള) 31
8 അയിരൂര്‍ (കൊട്ടാത്തൂര്‍, തടിയൂര്‍, അയിരൂര്‍, വെളളിയറ) 9
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ (ചെറുകോല്‍) 5
11 ചിറ്റാര്‍ (നീലിപിലാവ്, മീന്‍കുഴി, കട്ടച്ചിറ, മണക്കയം, കാരികയം, വയ്യാറ്റുപുഴ, ചിറ്റാര്‍ ) 17
12 ഏറത്ത് (ചൂരക്കോട്, തുവയൂര്‍, പുതുശ്ശേരിഭാഗം) 9
13 ഏനാദിമംഗലം (മാരൂര്‍, ഇളമ്മണ്ണൂര്‍, കുറുമ്പകര) 3
14 ഇരവിപേരൂര്‍ (ഇരവിപേരൂര്‍, ഓതറ, വളളംകുളം) 5
15 ഏഴംകുളം (കൈതപ്പറമ്പ്, നെടുമണ്‍, ഏഴംകുളം, ഏനാത്ത്) 15
16 എഴുമറ്റൂര്‍ (തെളളിയൂര്‍, എഴുമറ്റൂര്‍) 16
17 കടമ്പനാട് (തുവയൂര്‍, മണ്ണടി, തുവയൂര്‍ സൗത്ത്) 7
18 കടപ്ര (വളഞ്ഞവട്ടം, കടപ്ര, പരുമല) 5
19 കലഞ്ഞൂര്‍ (കൂടല്‍, കലഞ്ഞൂര്‍ ) 6
20 കല്ലൂപ്പാറ (പുതുശ്ശേരി, കല്ലൂപ്പാറ, ചെങ്ങരൂര്‍) 10
21 കവിയൂര്‍ (കവിയൂര്‍, തോട്ടഭാഗം, കോട്ടൂര്‍) 11
22 കൊടുമണ്‍ (ചിരണിക്കല്‍, ചന്ദനപ്പള്ളി, കൊടുമണ്‍) 18
23 കോയിപ്രം (പുല്ലാട്, കുമ്പനാട്, കുറങ്ങഴ) 6
24 കോന്നി (മങ്ങാരം, ചെങ്ങറ, കിഴക്കുപുറം, കോന്നി ) 5
25 കൊറ്റനാട് 1
26 കോട്ടാങ്ങല്‍ (ചുങ്കപ്പാറ, വായ്പ്പൂര്‍, കോട്ടാങ്ങല്‍, പാടിമണ്‍) 7
27 കോഴഞ്ചേരി (കോഴഞ്ചേരി, മേലുകര ) 4
28 കുളനട (കുളനട, പനങ്ങാട്, ഞെട്ടൂര്‍) 7
29 കുന്നന്താനം (കുന്നന്താനം, ആഞ്ഞിലിത്താനം, നെടുങ്ങാടപ്പളളി, പാലയ്ക്കാതകിടി) 15
30 കുറ്റൂര്‍ (വെസ്റ്റ് ഓതറ, കല്ലിശ്ശേരി) 2
31 മലയാലപ്പുഴ 1
32 മല്ലപ്പളളി (കീഴ് വായ്പ്പൂര്‍, പാടിമണ്‍, മല്ലപ്പള്ളി ഈസ്റ്റ്) 11
33 മല്ലപ്പുഴശ്ശേരി (മല്ലപ്പുഴശ്ശേരി, പുന്നയ്ക്കാട്, കുറുന്താര്‍ ) 8
34 മെഴുവേലി (മെഴുവേലി, ഇലവുംതിട്ട) 4
35 നാറാണംമൂഴി (കക്കുടുമണ്‍) 2
36 നെടുമ്പ്രം 1
37 നാരങ്ങാനം 1
38 നിരണം (നിരണം വെസ്റ്റ്, നിരണം) 3
39 ഓമല്ലൂര്‍ (പുത്തന്‍പീടിക, ഓമല്ലൂര്‍) 7
40 പളളിക്കല്‍ (മുളമുക്ക്, പെരിങ്ങനാട്, പളളിക്കല്‍, തെങ്ങമം) 13
41 പന്തളം തെക്കേക്കര (പന്തളം-തെക്കേക്കര, തട്ട) 4
42 പെരിങ്ങര (പെരിങ്ങര) 3
43 പ്രമാടം (ഇളകൊളളൂര്‍, വി-കോട്ടയം) 3
44 പുറമറ്റം (പുറമറ്റം, വെണ്ണിക്കുളം) 4
45 റാന്നി (തിയാടിക്കല്‍, ചെല്ലക്കാട്, അടിച്ചിപ്പുഴ, മന്ദിരം, മാമ്മുക്ക്, മുണ്ടപ്പുഴ, പുതുശ്ശേരിമല) 11
46 റാന്നി പഴവങ്ങാടി (മോതിരവയല്‍, മക്കപ്പുഴ, കരികുളം, പഴവങ്ങാടി, മുക്കാലിമണ്‍ ) 14
47 റാന്നി അങ്ങാടി (നെല്ലിയ്ക്കാമണ്‍, അങ്ങാടി, പുല്ലൂപ്രം, ഈട്ടിച്ചുവട്, പൂവന്‍മല ) 9
48 റാന്നി പെരുനാട് (കുനംങ്കര, മാടമണ്‍, പെരുനാട്) 8
49 സീതത്തോട് (സീതത്തോട്, ആങ്ങമ്മൂഴി, കൊച്ചുകോയിക്കല്‍ ) 18
50 തണ്ണിത്തോട് (തണ്ണിത്തോട്) 3
51 തോട്ടപ്പുഴശ്ശേരി (ചിറയിറമ്പ്, മാരാമണ്‍, കോളഭാഗം, കുറിയന്നൂര്‍) 19
52 തുമ്പമണ്‍ (തുമ്പമണ്‍) 7
53 വടശ്ശേരിക്കര (മണിയാര്‍, അരീക്കാവ്, ചെറുകുളഞ്ഞി, തലച്ചിറ, കുമ്പ്‌ളാംപൊയ്ക, പേഴുംപാറ) 16
54 വളളിക്കോട് (കൈപ്പട്ടൂര്‍, ഇളപ്പുപാറ, വാഴമുട്ടം) 3
55 വെച്ചൂച്ചിറ (ചാത്തന്‍തറ, മണ്ണടിശാല, മുക്കൂട്ടുത്തറ, വെച്ചൂച്ചിറ) 13
56 മറ്റ് സംസ്ഥാനക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 37627 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 32747 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) വെച്ചൂച്ചിറ സ്വദേശിനി (65) 15.01.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) 13.01.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശി (75) 15.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 318 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 30388 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7012 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6767 പേര്‍ ജില്ലയിലും 244 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 162
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 73
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 139
4 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 161
5 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 56
6 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 48
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 80
8 ആനിക്കാട് സിഎഫ്എല്‍ടിസി 22
9 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 43
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5381
11 സ്വകാര്യ ആശുപത്രികളില്‍ 279
ആകെ 6444

ജില്ലയില്‍ 11972 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4051 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3617 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 252 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 61 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19640 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 159190, 794, 159984.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 160436, 1252, 161688.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 18566, 523, 19089.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5167, 35, 5202.
6 സി.ബി.നാറ്റ് പരിശോധന 423, 4, 427.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 344267, 2608, 346875.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1846 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4454 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2634 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.98 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 114 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 823 കോളുകള്‍ നടത്തുകയും രണ്ട് പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈവിരൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ : അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ...

0
തിരുവനന്തപുരം : കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ; കേരള തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്ക്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കൻ...

മഴ എത്തിയതോടെ റോഡുകള്‍ കുളമായി തുടങ്ങി ; ദുരിതത്തില്‍ യാത്രക്കാര്‍

0
പത്തനംതിട്ട : മഴ എത്തിയതോടെ റോഡുകള്‍ കുളമായി തുടങ്ങി. പൈപ്പ്‌ ലൈനിനായി...

3 മാസമായിട്ടും കുഴി മൂടിയില്ല ; പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് റോഡിലെ കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. വാട്ടര്‍ അതോറിറ്റി...