Wednesday, April 16, 2025 9:41 am

പത്തനംതിട്ടയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ജനുവരി 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1166 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്ത് നിന്നും വന്നവരും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 496 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (മൂന്നാളം, കരുവാറ്റ, പറക്കോട്, അടൂര്‍, കണ്ണംകോട്) 16
2 പന്തളം (മങ്ങാരം, കുരമ്പാല, പൂഴിക്കാട്, തോന്നല്ലൂര്‍, മുടിയൂര്‍ക്കോണം) 39
3 പത്തനംതിട്ട (കുമ്പഴ, വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, നന്നുവക്കാട്) 18
4 തിരുവല്ല (മഞ്ഞാടി, പാലിയേക്കര, കാവുംഭാഗം, മുത്തൂര്‍, തുകലശ്ശേരി, കാട്ടൂര്‍ക്കര) 21
5 ആനിക്കാട് (ആനിക്കാട്) 2
6 ആറന്മുള (ഇടശ്ശേരിമല, നീര്‍വിളാകം, കിടങ്ങന്നൂര്‍, ഇടയാറന്മുള, ആറന്മുള) 21
7 അരുവാപുലം 1
8 അയിരൂര്‍ (പുതിയകാവ്, തടിയൂര്‍, അയിരൂര്‍, വെളളിയറ) 7
9 ചെറുകോല്‍ (ചെറുകോല്‍, വയലത്തല, കീക്കൊഴൂര്‍) 7
10 ചിറ്റാര്‍ (വയ്യാറ്റുപുഴ, ചിറ്റാര്‍, മീന്‍കുഴി) 10
11 ഏറത്ത് (വയല, വടക്കടത്തുകാവ്, ചൂരക്കോട്, തുവയൂര്‍, പുതുശ്ശേരിഭാഗം, മണക്കാല) 18
12 ഇലന്തൂര്‍ (ഇലന്തൂര്‍) 2
13 ഏനാദിമംഗലം 1
14 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, വളളംകുളം, നെല്ലിമല) 11
15 ഏഴംകുളം (ഏനാത്ത്, വയല, നെടുമണ്‍, ചിരണിക്കല്‍, ഏഴംകുളം) 9
16 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, തെളളിയൂര്‍) 3
17 കടമ്പനാട് (കടമ്പനാട്, മണ്ണടി) 5
18 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 11
19 കലഞ്ഞൂര്‍ (ഇഞ്ചപ്പാറ, പുന്നമൂട്, കൂടല്‍) 6
20 കല്ലൂപ്പാറ (പുതുശ്ശേരി, കടമാന്‍കുളം, തുരുത്തിക്കാട്) 9
21 കവിയൂര്‍ (കോട്ടൂര്‍, തോട്ടഭാഗം, കവിയൂര്‍) 6
22 കൊടുമണ്‍ (കൊടുമണ്‍, അങ്ങാടിക്കല്‍, ചന്ദനപ്പള്ളി, ഇടത്തിട്ട, ഐക്കാട്) 10
23 കോയിപ്രം (പുല്ലാട്, കുമ്പനാട്, വരയന്നൂര്‍, കോയിപ്രം) 20
24 കോന്നി (മങ്ങാരം, തെങ്ങുംകാവ്, വെളളപ്പാറ, ഇളകൊളളൂര്‍, അതുമ്പുംകുളം, വകയാര്‍) 18
25 കൊറ്റനാട് (ചാലാപ്പളളി, കൊറ്റനാട്) 4
26 കോട്ടാങ്ങല്‍ (കോട്ടാങ്ങല്‍, കുളത്തൂര്‍, പെരുമ്പാറ, ചുങ്കപ്പാറ) 14
27 കോഴഞ്ചേരി (മേലൂകര, തെക്കേമല, കോഴഞ്ചേരി) 12
28 കുളനട (ഉളനാട്, മാന്തൂക, ഞെട്ടൂര്‍, ഉളളന്നൂര്‍) 11
29 കുന്നന്താനം (ആഞ്ഞിലിത്താനം, പുലിത്താനം, പാലയ്ക്കാതകിടി) 9
30 കുറ്റൂര്‍ (വെണ്‍പാല, കുറ്റൂര്‍, വെസ്റ്റ് ഓതറ) 6
31 മലയാലപ്പുഴ 1
32 മല്ലപ്പളളി (വായ്പ്പൂര്‍, കീഴ്‌വായ്പ്പൂര്‍, പാടിമണ്‍) 9
33 മല്ലപ്പുഴശ്ശേരി (മല്ലപ്പുഴശ്ശേരി) 3
34 മെഴുവേലി (ഇലവുംതിട്ട, കാരിത്തോട്ട, മെഴുവേലി) 11
35 മൈലപ്ര (മൈലപ്ര) 2
36 നാറാണംമൂഴി (കക്കുടുമണ്‍, കുടമുരുട്ടി, അടിച്ചിപ്പുഴ) 8
37 നാരങ്ങാനം (കടമ്മനിട്ട, നാരങ്ങാനം) 5
38 നെടുമ്പ്രം (പൊടിയാടി, കല്ലൂങ്കല്‍) 4
39 നിരണം (നിരണം) 3
40 ഓമല്ലൂര്‍ (പുത്തന്‍പീടിക, വാഴമുട്ടം, ഓമല്ലൂര്‍) 6
41 പളളിക്കല്‍ (ആദിക്കാട്ട്കുളങ്ങര, പാറക്കൂട്ടം, തെങ്ങമം, പെരിങ്ങനാട്) 12
42 പന്തളം തെക്കേക്കര (പൊങ്ങലടി, മല്ലിക, ഇടമാലി, കീരുകുഴി, തട്ടയില്‍) 14
43 പെരിങ്ങര (ഇടിഞ്ഞില്ലം, ചാത്തങ്കേരി, പെരിങ്ങര) 8
44 പ്രമാടം (മല്ലശ്ശേരി, വി-കോട്ടയം) 6
45 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 4
46 റാന്നി (ചെറുകുളഞ്ഞി, തോട്ടമണ്‍, ഈട്ടിച്ചുവട്, ഉതിമൂട്) 14
47 റാന്നി പഴവങ്ങാടി (കാരികുളം, മക്കപ്പുഴ, മുക്കട, പഴവങ്ങാടി) 18
48 റാന്നി അങ്ങാടി (പുല്ലുപ്രം, അങ്ങാടി, ഈട്ടിച്ചുവട്) 9
49 റാന്നി പെരുനാട് (മാടമണ്‍, മടത്തുമൂടി, മണ്ണപ്പുഴ) 6
50 സീതത്തോട് (സീതത്തോട്, സീതക്കുഴി) 5
51 തണ്ണിത്തോട് (തണ്ണിത്തോട്, തേക്കുതോട്) 4
52 തോട്ടപ്പുഴശ്ശേരി (മാരാമണ്‍, ചിറയിറമ്പ്, കുറിയന്നൂര്‍) 9
53 തുമ്പമണ്‍ (കീരുകുഴി, മുട്ടം, തുമ്പമണ്‍) 7
54 വടശ്ശേരിക്കര (വടശ്ശേരിക്കര) 7
55 വളളിക്കോട് (ഞക്കുനിലം, കൈപ്പട്ടൂര്‍, വള്ളിക്കോട്) 4
56 വെച്ചൂച്ചിറ (കക്കുടുക്ക, വെണ്‍കുറുഞ്ഞി, വെച്ചൂച്ചിറ) 6

ജില്ലയില്‍ ഇതുവരെ ആകെ 38689 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 33776 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കോട്ടാങ്ങല്‍ സ്വദേശി (57) 18.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) കുറ്റൂര്‍ സ്വദേശി (35) 17.01.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

3) ചന്ദനപ്പളളി സ്വദേശി (35) 16.01.2021ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

4) നെടുമ്പ്രം സ്വദേശി (83) 17.01.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 1166 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 32912 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5539 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5271 പേര്‍ ജില്ലയിലും 268 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 152
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 69
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 138
4 പത്തനംതിട്ട മുസലിയാര്‍ സിഎസ്എല്‍ടിസി 18
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 161
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 43
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 36
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 70
9 ആനിക്കാട് സിഎഫ്എല്‍ടിസി 17
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 42
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3878
12 സ്വകാര്യ ആശുപത്രികളില്‍ 292
ആകെ 4916

ജില്ലയില്‍ 12262 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4138 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3773 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 190 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 95 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20173 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത് , ആകെ
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 161028 948 161976
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യൂ) 163171 1377 164548
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 19793 380 20173
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 5260 31 5291
6 സി.ബി.നാറ്റ് പരിശോധന 428 1 429
ആകെ ശേഖരിച്ച സാമ്പിളുകള്‍ 350165 2737 352902

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2379 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5116 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3136 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.06 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 57 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 645 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ രണ്ടാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 457 പേര്‍ക്ക് വാക്‌സിന്‍ നില്‍കി.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടു

0
രാജ്പുർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ...

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സര്‍ഗോത്സവം സംഘടിപ്പിച്ചു

0
തോട്ടപ്പുഴശ്ശേരി : തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സര്‍ഗോത്സവം ഗ്രാമപഞ്ചായത്ത്...

അനധികൃതമായി എം സാന്‍ഡ് കടത്തിയ ടിപ്പര്‍ ലോറി പുളിക്കീഴ് പോലീസ് പിടികൂടി

0
തിരുവല്ല : അനധികൃതമായി എം സാന്‍ഡ് കടത്തിയ ടിപ്പര്‍ ലോറി...

മുർഷിദാബാദ് കലാപം ; ഝാർഖണ്ഡിലേക്ക് പലായനം ചെയ്ത് കുടുംബങ്ങൾ

0
കൊൽക്കത്ത: വഖഫ് ബിൽ ഭേദഗതിയുമായി ബന്ധപ്പെട്ട അക്രമം തുടരുന്ന പശ്ചിമബംഗാളിലെ മുർഷിദാബാദിൽനിന്ന്...