പത്തനംതിട്ടയില്‍ ഇന്ന് 624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ജനുവരി 22

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 338 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്നും വന്നവരും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 598 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് 
1 അടൂര്‍ (പന്നിവിഴ, അടൂര്‍, കരുവാറ്റ, ചെറുപുഞ്ച, ആനന്ദപ്പളളി, മൂന്നാളം, പറക്കോട്, കണ്ണംകോട്) 62
2 പന്തളം (പന്തളം, കടയ്ക്കാട്, മങ്ങാരം, കുരമ്പാല പൂഴിക്കാട്, തോന്നല്ലൂര്‍, മുടിയൂര്‍ക്കോണം) 28
3 പത്തനംതിട്ട (കുമ്പഴ, ചുരളിക്കോട്, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍) 25
4 തിരുവല്ല (മഞ്ഞാടി, കാവുംഭാഗം, തിരുവല്ല, കൊട്ടത്തോട്, രാമന്‍ചിറ) 26
5 ആനിക്കാട് (ആനിക്കാട്) 3
6 ആറന്മുള (ഇടശ്ശേരിമല, കിടങ്ങന്നൂര്‍, ഇടയാറന്മുള, ആറന്മുള) 6
7 അരുവാപുലം (കൊക്കാത്തോട്, ഊട്ടുപ്പാറ, മുതുപേഴുംകല്‍, കല്ലേലി) 4
8 അയിരൂര്‍ (കൈതകോടി, തടിയൂര്‍, കൊട്ടാത്തൂര്‍) 8
9 ചെന്നീര്‍ക്കര (മാത്തൂര്‍, മുട്ടത്തുകോണം, പ്രക്കാനം, ചെന്നീര്‍ക്കര) 23
10 ചെറുകോല്‍ (ചെറുകോല്‍, കാട്ടൂര്‍) 7
11 ചിറ്റാര്‍ (കാരികയം, വയ്യാറ്റുപഴ, ചിറ്റാര്‍) 10
12 ഏറത്ത് (വെളളകുളങ്ങര, മണക്കാല, തുവയൂര്‍, വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം, ചൂരക്കോട്, നെല്ലിമുകള്‍, ഏറത്ത്) 29
13 ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍) 5
14 ഏനാദിമംഗലം (മാരൂര്‍, കുറുമ്പകര, മങ്ങാട്) 3
15 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, വളളംകുളം, ഇരവിപേരൂര്‍) 9
16 ഏഴംകുളം (ഏനാത്ത്, തേപ്പുപാറ, വയല, കൈതപ്പറമ്പ്, ഏഴംകുളം, നെടുമണ്‍) 27
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, തെളളിയൂര്‍) 5
18 കടമ്പനാട് (തുവയൂര്‍, കടമ്പനാട് നോര്‍ത്ത്, നെല്ലിമുകള്‍, മണ്ണടി) 10
19 കടപ്ര (പരുമല, കടപ്ര) 6
20 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, അതിരുങ്കല്‍, ഇഞ്ചപ്പാറ, കൂടല്‍) 11
21 കല്ലൂപ്പാറ (കടമാന്‍കുളം, പുതുശ്ശേരി, ചെങ്ങരൂര്‍) 11
22 കവിയൂര്‍ (കോട്ടൂര്‍, കവിയൂര്‍) 3
23 കൊടുമണ്‍ (കൊടുമണ്‍, ഇടത്തിട്ട, ചന്ദനപ്പളളി) 12
24 കോയിപ്രം (വരയന്നൂര്‍, കോയിപ്രം, പുല്ലാട്, കുറങ്ങഴ, കുമ്പനാട്) 12
25 കോന്നി (പെരിഞ്ഞൊട്ടക്കല്‍, അട്ടച്ചാക്കല്‍, മുതുപേഴുങ്കല്‍, വകയാര്‍, മങ്ങാരം, പയ്യനാമണ്‍) 12
26 കൊറ്റനാട് (മുക്കുഴി, കൊറ്റനാട്) 7
27 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കുളത്തൂര്‍, കോട്ടാങ്ങല്‍) 9
28 കോഴഞ്ചേരി (തെക്കേമല, കോഴഞ്ചേരി ഈസ്റ്റ്) 12
29 കുളനട (ഉളനാട്, മാന്തുക, കൈപ്പുഴ, തുമ്പമണ്‍ താഴം, ഉളളന്നൂര്‍) 25
30 കുന്നന്താനം (കുന്നന്താനം) 7
31 കുറ്റൂര്‍ (വെണ്‍പാല, വെസ്റ്റ് ഓതറ) 3
32 മലയാലപ്പുഴ (മലയാലപ്പുഴ, കിഴക്കുപുറം, ഏറം) 4
33 മല്ലപ്പളളി (ചെങ്ങരൂര്‍, കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 6
34 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, കുഴിക്കാല, മല്ലപ്പുഴശ്ശേരി) 16
35 മെഴുവേലി (ഇലവുംതിട്ട, കാരിത്തോട്ട) 9
36 മൈലപ്ര (ചീങ്കല്‍ത്തടം) 4
37 നാറാണംമൂഴി (അടിച്ചിപ്പുഴ, കുടമുരുട്ടി, കക്കുടുമണ്‍) 12
38 നാരങ്ങാനം (നാരങ്ങാനം, കടമ്മനിട്ട) 3
39 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി) 4
40 നിരണം (കിഴക്കുംഭാഗം, നിരണം) 4
41 ഓമല്ലൂര്‍ (ഓമല്ലൂര്‍, പന്ന്യാലി, മഞ്ഞിനിക്കര) 7
42 പളളിക്കല്‍ (പളളിക്കല്‍, പാറക്കൂട്ടം, പയ്യനല്ലൂര്‍, അമ്മകണ്ടകര, മേലൂട്, മുണ്ടപ്പളളി, പഴകുളം, പെരിങ്ങനാട്) 25
43 പന്തളം തെക്കേക്കര (മല്ലിക, മാമ്മൂട്, പടുകോട്ടയ്ക്കല്‍) 4
44 പെരിങ്ങര (പെരിങ്ങര) 4
45 പ്രമാടം (വെളളപ്പാറ, തെങ്ങുംകാവ്, മല്ലശ്ശേരി, വി-കോട്ടയം) 7
46 പുറമറ്റം (മുണ്ടമല) 4
47 റാന്നി (പുതുശ്ശേരിമല, മന്ദിരം, ചെല്ലക്കാട്, ഉതിമൂട്) 12
48 റാന്നി പഴവങ്ങാടി (ഇടമണ്‍, കാരികുളം) 4
49 റാന്നി അങ്ങാടി (അങ്ങാടി) 4
50 റാന്നി പെരുനാട് (റാന്നി-പെരുനാട്) 3
51 സീതത്തോട് (മൂഴിയാര്‍, ആങ്ങമൂഴി, സീതക്കൂഴി, അളളുങ്കല്‍, മൂന്നുകല്‍, തോട്ടമണ്‍പാറ) 17
52 തണ്ണിത്തോട് (തണ്ണിത്തോട്, തേക്കുതോട്) 3
53 തോട്ടപ്പുഴശ്ശേരി (കോളഭാഗം, കുറിയന്നൂര്‍) 7
54 തുമ്പമണ്‍ (തുമ്പമണ്‍ നോര്‍ത്ത്, തുമ്പമണ്‍) 10
55 വടശ്ശേരിക്കര (മണിയാര്‍, പേഴുംപാറ, കുമ്പ്‌ളംപൊയ്ക) 9
56 വളളിക്കോട് (വളളിക്കോട്, കൈപ്പട്ടൂര്‍, ഞക്കുനിലം, നരിയാപുരം, കുടമുക്ക്, വി-കോട്ടയം) 14
57 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, മുക്കൂട്ടുതറ, വെച്ചൂച്ചിറ) 6
58 മറ്റ് ജില്ലക്കാര്‍ 2

ജില്ലയില്‍ ഇതുവരെ ആകെ 40502 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 35504 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 18.01.2021ന് രോഗബാധ സ്ഥിരീകരിച്ച തോട്ടപ്പുഴശ്ശേരി സ്വദേശി (78) 21.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) 19.01.2021ന് രോഗബാധ സ്ഥിരീകരിച്ച വടശ്ശേരിക്കര സ്വദേശി (72) 21.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

3) 10.01.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശിനി (73) 22.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

4) 07.01.2021ന് രോഗബാധ സ്ഥിരീകരിച്ച മുറിഞ്ഞകല്‍ സ്വദേശി (74) 22.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 338 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 34652 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5605 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5321 പേര്‍ ജില്ലയിലും 284പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 190
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 59
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 104
4 പത്തനംതിട്ട മുസലിയാര്‍ സിഎസ്എല്‍ടിസി 54
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 165
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 15
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 35
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 62
9 ആനിക്കാട് സിഎഫ്എല്‍ടിസി 25
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 45
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3785
12 സ്വകാര്യ ആശുപത്രികളില്‍ 322
ആകെ 4861

ജില്ലയില്‍ 12083 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3944 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3687 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 211 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 48 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19714 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍ പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 163539 752 164291
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യൂ) 167404 1178 168582
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 20891 471 21362
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 5338 30 5368
6 സി.ബി.നാറ്റ് പരിശോധന 429 0 429
ആകെ ശേഖരിച്ച സാമ്പിളുകള്‍ 358086 2431 360517

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1889 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4320 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2617 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്.

ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.29 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 53 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 115 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 653 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 588 പേര്‍ക്ക് വാക്‌സിന്‍ നില്‍കി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...