പത്തനംതിട്ടയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ് ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു.  1)  ജൂണ്‍ 16 ന് യുഎഇയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 44 വയസുകാരന്‍,  2)  ജൂണ്‍ 18 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പന്തളം സ്വദേശിനിയായ 29 വയസുകാരി,  3)  ജൂണ്‍ 16 ന് മാള്‍ഡോവയില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശിയായ 20 വയസുകാരന്‍,  4)  ജൂണ്‍ 25 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 22 വയസുകാരന്‍,  5)  ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശിയായ 29 വയസുകാരന്‍,   6)  ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ ഇലന്തൂര്‍ നെല്ലിക്കാല സ്വദേശിനിയായ 30 വയസുകാരി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന്  ജില്ലയില്‍ അഞ്ചു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 109 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 186 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 178 പേര്‍ ജില്ലയിലും എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 84 പേരും  കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറു പേരും  അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും  റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 26 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 196 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്   പുതിയതായി 14 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 115 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2558 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2667 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 128 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 129 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5340 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 137 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1440 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 331 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 15371 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  12 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 292 എണ്ണം പൊസിറ്റീവായും 13009 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1579 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 55 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  923 കോളുകള്‍ നടത്തുകയും  93 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന്  നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ ഏഴു ഡോക്ടര്‍മാര്‍ക്കും 18 സ്റ്റാഫ് നഴ്‌സുമാര്‍ക്കും  മൂന്നു മറ്റ് ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 28 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...

കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ്‌ കുട്ടി

0
പാലക്കാട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി...

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...