പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 53 വയസുകാരന്‍, 2) ജൂണ്‍ 24 ന് ബഹ്‌റനില്‍ നിന്നും എത്തിയ പത്തനംതിട്ട മുനിസിപ്പാലിറ്റി സ്വദേശിയായ 30 വയസുകാരന്‍, 3) ജൂണ്‍ 18 ന് ദുബായില്‍ നിന്നും എത്തിയ ഇളമണ്ണൂര്‍ സ്വദേശിയായ 38 വയസുകാരന്‍, 4) ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 31 വയസുകാരന്‍, 5) ജൂണ്‍ 19 ന് ദുബായില്‍ നിന്നും എത്തിയ കോട്ടാങ്ങല്‍ സ്വദേശിയായ 29 വയസുകാരന്‍, 6) ജൂണ്‍ 18 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിനിയായ 47 വയസുകാരി, 7) ജൂണ്‍ 18 ന് ബഹ്‌റനില്‍ നിന്നും എത്തിയ ഇടപ്പാവൂര്‍ സ്വദേശിനിയായ 41 വയസുകാരി. 8) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിയായ 35 വയസുകാരന്‍, 9) ജൂണ്‍ 14 ന് പഞ്ചാബില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിയായ 39 വയസുകാരന്‍, 10) ജൂണ്‍ 24 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ എലിമുളളുംപ്ലാക്കല്‍ സ്വദേശിയായ 62 വയസുകാരന്‍, 11) ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തിയ മേക്കൊഴൂര്‍ സ്വദേശിയായ 42 വയസുകാരന്‍, 12) ജൂണ്‍ 17 ന് മാള്‍ഡോവയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 20 വയസുകാരന്‍, 13) ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 38 വയസുകാരന്‍, 14) ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 58 വയസുകാരന്‍, 15) ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശിയായ 37 വയസുകാരന്‍, 16) ജൂണ്‍ 14 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിനിയായ 23 വയസുകാരി, 17) ജൂണ്‍ 19 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിയായ 38 വയസുകാരന്‍, 18) ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തിയ അരുവാപ്പുലം സ്വദേശിയായ 37 വയസുകാരന്‍, 19) ജൂണ്‍ 19 ന് സൗദിയില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 42 വയസുകാരന്‍, 20) ജൂണ്‍ 18 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിനിയായ 40 വയസുകാരി, 21) ജൂണ്‍ 18 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിയായ 44 വയസുകാരന്‍, 22) ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിയായ 42 വയസുകാരന്‍, 23) ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിനിയായ 41 വയസുകാരി, 24) ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശനിയായ 14 വയസുകാരി, 25) ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിനിയായ 7 വയസുകാരി, 26) ജൂണ്‍ 20 ന് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 35 വയസുകാരന്‍, 27) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിയായ 28 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ ആകെ 323 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ 30 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 139 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 183 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 176 പേര്‍ ജില്ലയിലും ഏഴു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 86 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 62 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആറു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 196 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 38 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 122 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2519 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2741 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 126 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5382 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 137 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1493 പേര്‍ താമസിക്കുന്നുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് 124 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 15495 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 111 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 319 എണ്ണം പൊസിറ്റീവായും 13120 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1532 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 79 കോളുകളു ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 132 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1168 കോളുകള്‍ നടത്തുകയു 27 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ലയിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളുടെ യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളെ ശാക്തീകരിക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് ക്രിട്ടിക്കല്‍ കെയര്‍ പരിശീലനം സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നല്‍കും. കൂടാതെ ഗുരുതരാവസ്ഥയില്‍ ഉളള രോഗികളെ ചികിത്സിക്കുന്നതിനായി 40 കിടക്കകളോടെയുളള തീവ്രപരിചരണ വിഭാഗം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സജ്ജീകരിക്കും.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
































