സെക്രട്ടേറിയേറ്റില്‍ പി.ഡബ്ല്യു.സി ഓഫീസ് തുറക്കുന്നു : സര്‍ക്കാരിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സെക്രട്ടേറിയേറ്റില്‍ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഓഫീസ് തുറക്കുന്നു. പ്രതിമാസം 3 ലക്ഷത്തിലധികം രൂപ ശമ്പളം നല്‍കി നാലുപേര്‍ക്ക് നിയമനം. ധനവകുപ്പ് അംഗീകരിച്ചു. ഫയലില്‍ ഗതാഗതമന്ത്രി ഒപ്പിട്ടാല്‍ നടപ്പാകും.

ദേശീയപതാകയോടൊപ്പം പി.ഡബ്ല്യു.സി ലോഗോ കൂടി വരുമെന്ന് ചെന്നിത്തല പരിഹസിച്ചു. കോവിഡിന്റെ മറവില്‍ അഴിമതി നടത്തിയാല്‍ ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. രാജ്യാന്തരകുത്തകകള്‍ സെക്രട്ടേറിയേറ്റിനുമുകളില്‍ റാകിപ്പറക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷം പൂര്‍ണമായി സഹകരിച്ചെന്നും ചെന്നിത്തല പറഞ്ഞു.

ഇമൊബിലിറ്റി ഫയലില്‍ ചീഫ് സെക്രട്ടറി എഴുതിയതെന്തെന്ന് മുഖ്യമന്ത്രി പറയണം. പി.ഡബ്ല്യു.സിയ്ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണ്. നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കുന്നില്ല. ശാസ്ത്രീമായി അഴിമതി നടത്തുകയും ആരുമറിയാതെ മൂടിവെയ്ക്കുകയും ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...