സാമൂഹ്യ നീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളില്‍ കേരള സാമൂഹിക സുരക്ഷാമിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നഴ്‌സ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ എന്നിവരടക്കമുള്ള നൂറ് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ആരോപണം. അതേസമയം പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പള കുടിശ്ശിക ഇതുവരെയും നല്‍കിയിട്ടില്ല.

മാര്‍ച്ച്‌ 31 ന് കാലാവധി അവസാനിച്ച കരാര്‍ ജീവനക്കാര്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ കാലാവധി നീട്ടി നല്‍കുകയും കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ സേവനം അവസാനിപ്പിക്കണമെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ക്ഷേമസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ജൂലൈ ഒന്ന് മുതല്‍ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ ആവശ്യമുള്ള പക്ഷം പരമാവധി ജീവനക്കാരെ ചുരുക്കി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ സ്ഥാപന സൂപ്രണ്ടുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഓള്‍ഡ് ഏജ് ഹോമുകള്‍, ആശാ ഭവന്‍, കെയര്‍ഹോം, പ്രത്യാശ, പ്രതീക്ഷ ഭവന്‍ എന്നിങ്ങനെ പത്ത് ക്ഷേമസ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 176 പേര്‍ക്കാണ് ജൂണ്‍ 30 ഓടെ കാലാവധി അവസാനിച്ചിരിക്കുന്നത്. ഇതില്‍ 76 പേരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...