പത്തനംതിട്ടയില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  1)  ജൂണ്‍ 15 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിയായ 38 വയസുകാരന്‍,   2)  ജൂണ്‍ 15ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിയായ 6 വയസുകാരന്‍,   3)  ജൂണ്‍ 15 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനിയായ 39 വയസുകാരി,  4)  ജൂണ്‍ 16 ന് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 55 വയസുകാരന്‍ ,  5)  ജൂണ്‍ 25 ന് ഖത്തറില്‍ നിന്നും എത്തിയ പ്ലാപ്പളളി സ്വദേശിയായ 35 വയസുകാരന്‍,  6)  ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശിയായ 32 വയസുകാരന്‍,  7)  ജൂണ്‍ 16 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനിയായ 52 വയസുകാരി,  8)  ജൂണ്‍ 18 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 41 വയസുകാരന്‍,  9) ജൂണ്‍ 19ന് കുവൈറ്റില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിയായ 23 വയസുകാരന്‍,  10)  ജൂണ്‍ 25ന് അബുദാബിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 33 വയസുകാരന്‍,  11) ജൂണ്‍ 23ന് ഷാര്‍ജയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 42 വയസുകാരന്‍,  12)  ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 25 വയസുകാരന്‍,  13)  ജൂണ്‍ 24ന് റിയാദില്‍ നിന്നും എത്തിയ കുളത്തൂര്‍ സ്വദേശിയായ 8 വയസുകാരന്‍,  14)  ജൂണ്‍ 21 ന് ദുബായില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശിയായ 45 വയസുകാരന്‍,  15)  ജൂണ്‍ 19 ന് റിയാദില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 57 വയസുകാരന്‍,  16)  ജൂണ്‍ 23ന് കുവൈറ്റില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 30 വയസുകാരന്‍,  17)  ജൂണ്‍ 13 ന് ഷാര്‍ജയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിനിയായ 53 വയസുകാരി,  18)  ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിനിയായ 41 വയസുകാരി,  19)  ജൂണ്‍ 20 ന് യു.എ.ഇ.യില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 30 വയസുകാരന്‍,  20)  ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ അരുവാപ്പുലം സ്വദേശിയായ 50 വയസുകാരന്‍,  21) ജൂണ്‍ 30 ന് ദുബായില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 25 വയസുകാരന്‍,  22) ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ മാരാമണ്‍ സ്വദേശിനിയായ 47 വയസുകാരി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്  മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയിലുളള ഒന്‍പതു പേര്‍ രോഗമുക്തരായി. കൂടാതെ പത്തനംതിട്ടയില്‍ ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിനിയും രോഗമുക്തയായിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 168 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 183 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 173 പേര്‍ ജില്ലയിലും  10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 80 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും  റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 68 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 25 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 195 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന്  പുതിയതായി 25 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 145 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2665 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2527 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്  തിരിച്ചെത്തിയ 143 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 205 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5337 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1497 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 322 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 16145 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 110 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 346 എണ്ണം പൊസിറ്റീവായും 13991 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1257 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 90 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1258 കോളുകള്‍ നടത്തുകയും  27 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ മൂന്നു ഡോക്ടര്‍മാര്‍ക്കും എട്ടു സ്റ്റാഫ് നഴ്‌സുമാര്‍ക്കും, ഉള്‍പ്പെടെ 11 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ ഗഡ്കരിയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു; എഥനോള്‍ ഗ്യാസ് സ്റ്റൗ ഉടൻ വിപണിയിലേക്ക്

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധന-പാചകവാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ,...

ദേശീയതലത്തിലെ അഴിച്ചുപണി ; പുനഃസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

0
ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും അധികാരത്തിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ...

‘വി.ഡി. സതീശൻ നരസിംഹ റാവുവിനെയും മോദിയെയും ഓർമ്മിപ്പിക്കുന്നു’ ; ധവളപത്ര തർക്കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ...

0
തിരുവനന്തപുരം: ധവളപത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത...

സുന്ദരിയായി പെരുന്തേനരുവി വെള്ളച്ചാട്ടം ; മുന്നറിയിപ്പുമായി അധികൃതർ

0
റാന്നി: വേനൽച്ചൂടിൽ വരണ്ടുണങ്ങി കിടന്നിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാലവർഷം കനത്തതോടെ വീണ്ടും...