Monday, April 21, 2025 3:27 pm

പത്തനംതിട്ട മുന്നോട്ട് ….. ഇന്ന് 13 പേര്‍ക്ക് കോവിഡ് ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂണ്‍ 07

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (7) 13 കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു.  1) മേയ് 28 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിനിയായ 68 വയസുകാരി.  2)  മേയ് 21 ന് ദുബായില്‍ നിന്നും എത്തിയ പുറമറ്റം വെണ്ണിക്കുളം സ്വദേശിനിയായ 72 വയസുകാരി.  3) മേയ് 21 ന് ദുബായില്‍ നിന്നും എത്തിയ ചെറുകോല്‍ കാട്ടൂര്‍ സ്വദേശിനിയായ 74 വയസുകാരി.  4) മേയ് 26 ന് കുവൈറ്റില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനിയായ 27 വയസുകാരി.  5) മേയ് 29ന് ഡല്‍ഹിയില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിനിയായ 29 വയസുകാരി.  6)  മേയ് 27ന് ഗുജറാത്ത് നിന്നും എത്തിയ വളളംകുളം സ്വദേശിനിയായ 27 വയസുകാരി.  7)  മേയ് 28ന് കുവൈറ്റില്‍ നിന്നും എത്തിയ തുമ്പമണ്‍ മുട്ടം സ്വദേശിനിയായ 58 വയസുകാരി.  8)  മേയ് 28ന് കുവൈറ്റില്‍ നിന്നും എത്തിയ തുമ്പമണ്‍  മുട്ടം സ്വദേശിയായ 60 വയസുകാരന്‍.  9) മേയ് 29ന് അബുദാബിയില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 41 വയസുകാരന്‍. 10)  ജൂണ്‍ രണ്ടിന് ചെന്നൈയില്‍ നിന്നും എത്തിയ പെരുനാട്  മണിയാര്‍ സ്വദേശിയായ 28 വയസുകാരന്‍.  11) മേയ് 26ന് കുവൈറ്റില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിനിയായ 31 വയസുകാരി.  12)  മേയ് 29ന് അബുദാബിയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 67 വയസുകാരന്‍. 13)  മേയ് 22ന് ദുബായില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 64 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 103 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് ആരും രോഗവിമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25 ആണ്. നിലവില്‍ ജില്ലയില്‍ 77 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 72 പേര്‍ ജില്ലയിലും  അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 42 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും  സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 22 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 101 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.  ഇന്ന്  പുതിയതായി 27 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 90 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3327 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 895 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്  തിരിച്ചെത്തിയ 31 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 292 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4312 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 120 കോവിഡ് കെയര്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1100 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന്  216 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 9421 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  193 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 99 എണ്ണം പൊസിറ്റീവായും 8644 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 469 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 46 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് മൂന്നു കോളുകള്‍ ലഭിച്ചു. (ഫോണ്‍ നമ്പര്‍ 9205284484). ഇതില്‍ ഒരെണ്ണം കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതും, ഒരെണ്ണം സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിനുളളതും, ഒരെണ്ണം മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉളളതുമായിരുന്നു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 298 കോളുകള്‍ നടത്തുകയും, 67 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
തിരുവനന്തപുരം: പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

നവീകരിച്ച ജില്ലാ ഡി.സി.സി ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു

0
പത്തനംതിട്ട: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി മൂന്ന് ദിവസത്തെ ദുഃഖാചരണം...

ക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്ര കടവിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം...

മ​ദ്യ​ല​ഹ​രി​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ റെ​​യി​​ൽ​​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്കെ​തി​രേ കേ​സെടുത്ത് ആ​​​ർ​​​പി​​​എ​​​ഫ്

0
നീ​​​ലേ​​​ശ്വ​​​രം: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ഡ്യൂ​​​ട്ടി​​​ക്കെ​​​ത്തി​​​യ റെ​​യി​​ൽ​​വേ സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ​​​ക്കെ​​​തി​​​രേ റെ​​​യി​​​ൽ​​​വേ ആ​​​ക്ട് പ്ര​​​കാ​​​രം...