സ്വദേശത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ വിവരം അറിയിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലുള്ള  ഇതരസംസ്ഥാന തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥിര താമസക്കാരും സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവരുടെ പേര്, വിലാസം, വയസ്,  മൊബൈല്‍ നമ്പര്‍, സ്വന്തം ജില്ല, സംസ്ഥാനം, നിലവില്‍ ആയിരിക്കുന്ന സ്ഥലം എന്നീ വിവരങ്ങള്‍ എത്രയും വേഗം 9015978979, 0468 2222234 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണം.

വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികളേയും അവരുടെ നാട്ടിലെത്തിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് പോകുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാധ്യത കുറവാണ്. അടിയന്തരമായി പോകുവാന്‍ ആഗ്രഹിക്കുന്ന എല്ലാ ആളുകളും അവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മലയാളികള്‍, കരാറുകാര്‍, മറ്റ് തൊഴില്‍ ദാതാക്കള്‍ എല്ലാവരും ഈ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. താമസിക്കുന്ന വില്ലേജ് ഓഫീസുകളിലും പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. ജനങ്ങള്‍ ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് അന്യ സംസ്ഥാന തൊഴിലാളികളെ വിവരം അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...